നിമിഷ സജയൻ, രജിഷ വിജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിധു വിൻസെന്റ് ഒരുക്കുന്ന സ്റ്റാൻഡ് അപ്പിന്റെ ട്രെയിലർ പുറത്തുവിട്ടു. സ്റ്റാൻഡ് അപ്പ് കൊമേഡിയന്റെ കഥാപാത്രത്തെയാണ് സിനിമയിൽ രജിഷ അവതരിപ്പിക്കുന്നത്.
അർജുൻ അശോകൻ, വെങ്കിടേഷ്, സീമ, സജിത മഠത്തിൽ തുടങ്ങിയവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവരിപ്പിക്കുന്നു. ആന്റോ ജോസഫും, ബി. ഉണ്ണികൃഷ്ണനും ചേർന്നാണ് സിനിമ നിർമിക്കുന്നത്.
നിമിഷയും രജിഷയുമൊന്നിക്കുന്ന സ്റ്റാൻഡ്അപ്; ട്രെയിലർ കാണാം
09:01 AM Oct 13, 2019 | Deepika.com