ഏ​ഴു ക​ട​ല്‍ ഏ​ഴു മ​ലൈ; നി​വി​ന്‍ പോ​ളി​യു​ടെ ത​മി​ഴ് ചി​ത്രം ഒ​രു​ങ്ങു​ന്നു

12:41 PM Oct 12, 2022 | Deepika.com

നി​വി​ന്‍ പോ​ളി​യെ നാ​യ​ക​നാ​ക്കി ത​മി​ഴി​ല്‍ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന് പേ​രി​ട്ടു. ഏ​ഴു ക​ട​ല്‍ ഏ​ഴു മ​ലൈ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ത​മി​ഴ് സം​വി​ധാ​യ​ക​ന്‍ റാം ​ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

മാ​നാ​ടി​ന് ശേ​ഷം വി ​ഹൗ​സ് പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ സു​രേ​ഷ് കാ​മ​ച്ചി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ നി​വി​ന്‍ പോ​ളി​യെ കൂ​ടാ​തെ ന​ട​ന്‍ സൂ​രി​യും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. അ​ഞ്ജ​ലി​യാ​ണ് നാ​യി​ക. ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ന്‍ ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്.



പേ​ര​ന്‍​പ്, ത​ര​മ​ണി, ത​ങ്ക​മീ​ന്‍​ക​ള്‍, ക​ട്ര​ത് ത​മി​ഴ് എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്ക് ശേ​ഷം ദേ​ശീ​യ അ​വാ​ര്‍​ഡ് ജേ​താ​വാ​യ സം​വി​ധാ​യ​ക​ന്‍ റാം ​സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. യു​വ​ന്‍ ശ​ങ്ക​ര്‍ രാ​ജ​യാ​ണ് ചി​ത്ര​ത്തി​നാ​യി സം​ഗീ​തം പ​ക​രു​ന്ന​ത്. വെ​ട്ടം, ഒ​പ്പം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ള്‍​ക്ക് ക്യാ​മ​റ ച​ലി​പ്പി​ച്ച എ​ൻ.​കെ ഏ​കാം​ബ​ര​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായ​ഗ്ര​ഹ​ക​ൻ.