"പേര് ചൊല്ലി വിളിച്ചു നീ എന്നെ' എന്ന ക്രിസ്തീയ ഭക്തിഗാനം യു ട്യൂബിൽ ശ്രദ്ധ നേടുന്നു. ജോമോൻ വന്യംപറമ്പിൽ രചിച്ച് രാജേഷ് സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് യുവ ഗായിക അന്നു വി. ജോസഫ് ആണ്.
ഫാ. ഷാജി തുമ്പേച്ചിറയിലിന്റെ സെലിബ്രന്റ് ഇന്ത്യ എന്ന യു ട്യൂബ് ചാനലിലൂടെയാണ് ഗാനം പ്രേക്ഷകരിലേക്കെത്തിയത്. ഷാർജ സെന്റ് മൈക്കിൾസ് ദേവാലയത്തിലും കുട്ടനാടിന്റെ ദൃശ്യഭംഗിയിലുമാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
ലിജോ എബ്രഹം ഓർക്കസ്ട്രഷനും സനൽകുമാർ എഡിറ്റിംഗും നിർവഹിച്ചു. നടത്തിയിരിക്കുന്നു.
പേര് ചൊല്ലി വിളിച്ചു നീ; ക്രിസ്തീയ ഭക്തിഗാനം ശ്രദ്ധനേടുന്നു
07:42 PM Oct 11, 2022 | Deepika.com