ബാ​ല​താ​രം രാ​ഹു​ല്‍ കോ​ലി അ​ന്ത​രി​ച്ചു

03:54 PM Oct 11, 2022 | Deepika.com

ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക ഓ​സ്‌​കാ​ര്‍ എ​ന്‍​ട്രി ചി​ത്ര​മാ​യ ചെ​ല്ലോ ഷോ​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്ന് അ​വ​ത​രി​പ്പി​ച്ച ബാ​ല​താ​രം രാ​ഹു​ല്‍ കോ​ലി(15)​അ​ന്ത​രി​ച്ചു.​

ര​ക്താ​ര്‍​ബു​ദ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം. ചെ​ല്ലോ ഷോ​യി​ലെ ആ​റ് പ്ര​ധാ​ന ബാ​ല​താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​യി​രു​ന്നു രാ​ഹു​ല്‍.​ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന രാ​ഹു​ലി​ന് ക​ഴി​ഞ്ഞ ദി​വ​സം ക​ടു​ത്ത പ​നി ബാ​ധി​ച്ചി​രു​ന്നു. ഈ ​മാ​സം 14ന്രാ​ഹു​ൽ അ​ഭി​ന​യി​ച്ച ചെ​ല്ലോ ഷോ​ തി​യ​റ്റ​റി​ലെ​ത്തും.