ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ നടി അശ്വതി ബാബു വിവാഹിതയായി. സുഹൃത്തായ കാക്കനാട് സ്വദേശി നൗഫലിനെയാണ് വിവാഹം ചെയ്തത്. രജിസ്റ്റർ വിവാഹമായിരുന്നു.
തിരുവനന്തപുരം തുമ്പ സ്വദേശിയാണ് അശ്വതി. കൊച്ചിയിൽ കാർ ബിസിനസ് ചെയ്യുകയാണ് നൗഫൽ. പ്രണയത്തിലകപ്പെട്ട് 16ാം വയസ്സിൽ കാമുകനൊപ്പം കൊച്ചിയിലെത്തിയ താൻ ഒടുവിൽ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും പിന്നീട് ലഹരി ഇടപാടുകളിൽ ചെന്നുപെടുകയുമായിരുന്നുവെന്ന് അശ്വതി വെളിപ്പെടുത്തിയിരുന്നു.
പുതിയ ജീവിതം ആരംഭിക്കണമെന്നും പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകണമെന്ന ആഗ്രഹവും തനിയ്ക്കുണ്ടെന്നും അവർ പറഞ്ഞു. 2018 ലാണ് അശ്വതി ബാബുവിനെ എംഡിഎംഎയുമായി തൃക്കാക്കര പൊലീസ് പിടികൂടിയത്.
ദുബായിയിൽ വച്ചും ലഹരി മരുന്ന് കേസിൽ അശ്വതിയെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം അശ്വതിയുടെ വരൻ നൌഫലിനെ ഇവർക്കൊപ്പം കഴിഞ്ഞ ജൂലൈയിൽ അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടച്ചതിനായിരുന്നു അറസ്റ്റ്.
ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ നടി അശ്വതി ബാബു വിവാഹിതയായി
03:26 PM Oct 10, 2022 | Deepika.com