മു​റി​വു​ക​ള്‍ ഉ​ണ​ങ്ങു​ന്നു; ദി​ന​ങ്ങ​ൾ കൂ​ടു​ത​ൽ തി​ള​ക്ക​മു​ള്ള​താ​കു​ന്നു: കു​റി​പ്പു​മാ​യി അ​ഭ​യ ഹി​ര​ൺ​മ​യി

11:46 AM Oct 10, 2022 | Deepika.com

14 വ​ര്‍​ഷ​ത്തെ അ​നു​ഭ​വ​ങ്ങ​ളി​ല്‍ നി​ന്നും ക​രു​ത്താ​ര്‍​ജ്ജി​ച്ച് മു​ന്നേ​റു​ക​യാ​ണ് താ​നെ​ന്ന് ഗാ​യി​ക അ​ഭ​യ ഹി​ര​ണ്‍​മ​യി. മു​റി​വു​ക​ള്‍ ഉ​ണ​ങ്ങി തു​ട​ങ്ങി​യെ​ന്നും ചി​ത്ര​ശ​ല​ഭ​മാ​യി താ​ന്‍ മാ​റു​ക​യാ​ണെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ അ​ഭ​യ പ​റ​യു​ന്നു. ചേ​ര്‍​ത്തു നി​ര്‍​ത്തി​യ​വ​ര്‍​ക്കും ക​രു​ത​ലാ​യ​വ​ര്‍​ക്കും ന​ന്ദി​യെ​ന്നും ഗാ​യി​ക പ​റ​യു​ന്നു.

ഈ ​ചി​ത്രം പോ​ലെ ഫി​ൽ​റ്റ​റി​ല്ലാ​ത്ത​തും നി​റ​ഞ്ഞ സ്നേ​ഹ​വും. എ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​രി​ൽ പ​ല​രോ​ടും അ​വ​രു​ടെ പേ​രു​ക​ൾ ഉ​പ​യോ​ഗി​ച്ച് എ​നി​ക്ക് ന​ന്ദി പ​റ​യ​ണം എ​ന്നാ​ൽ അ​തി​പ്പോ​ൾ വേ​ണ്ട. ന്യാ​യ​വി​ധി​യി​ല്ലാ​തെ, ചോ​ദ്യ​ചി​ഹ്ന​ങ്ങ​ളി​ല്ലാ​തെ എ​ന്നെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​പി​ടി​ച്ച​വ​ർ...

എ​ന്‍റെ നെ​റ്റി​യി​ൽ ചും​ബി​ച്ച്, ഇ​നി വി​ഷ​മി​ക്കേ​ണ്ട, നി​ന​ക്കാ​യി ഞാ​നു​ണ്ട് എ​ന്നു​പ​റ​ഞ്ഞ​വ​രോ​ട്...​എ​ല്ലാ​ത്തി​നും എ​ന്നോ​ടൊ​പ്പം ചി​രി​ക്കു​ന്ന എ​ന്‍റെ കു​ടും​ബ​ത്തി​ന്!! ഇ​താ​ണ് നി​ങ്ങ​ൾ​ക്കു​ള്ള ആ ​ചി​ത്രം.

മു​റി​വു​ക​ൾ ഉ​ണ​ങ്ങു​ക​യാ​ണ്. ഞാ​നി​പ്പോ​ൾ ക​ഠി​ന​മാ​യി അ​ധ്വാ​നി​ക്കു​ന്നു. തി​ള​ക്ക​മു​ള്ള ദി​ന​ങ്ങ​ളാ​യി അ​വ മാ​റു​ന്നു. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പു​തി​യ ചു​വ​ടു​ക​ൾ വ​യ്ക്കു​ന്നു. 14 വ​ർ​ഷ​ത്തെ അ​നു​ഭ​വ​ങ്ങ​ളു​മാ​യി അ​ഭി​മാ​ന​ത്തോ​ടെ. ഈ ​തേ​നീ​ച്ച് ഇ​പ്പോ​ൾ ഒ​രു ചി​ത്ര​ശ​ല​ഭ​മാ​യി മാ​റി​യി​രി​ക്കു​ന്നു.
അഭയ കുറിച്ചു.