ല​ക്കി സിം​ഗാ​യി മോ​ഹ​ന്‍​ലാ​ല്‍; മോ​ണ്‍​സ്റ്റ​ര്‍ ട്രെ​യി​ല​ര്‍ ഞാ​യ​റാ​ഴ്ച

03:33 PM Oct 08, 2022 | Deepika.com

മോ​ഹ​ന്‍​ലാ​ല്‍ വൈ​ശാ​ഖ് കൂ​ട്ടി​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന മോ​ണ്‍​സ്റ്റ​ര്‍ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ ഞാ​യ​റാ​ഴ്ച പു​റ​ത്തി​റ​ക്കും. പ്രേ​ക്ഷ​ക​ര്‍ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. രാ​വി​ലെ 11-ന് ​ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ റി​ലീ​സ് ചെ​യ്യു​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചു.

ല​ക്കി സിം​ഗ് എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ മോ​ണ്‍​സ്റ്റ​റി​ല്‍ എ​ത്തു​ന്ന​ത്. പു​ലി​മു​രു​ക​ന് ശേ​ഷം വൈ​ശാ​ഖും മോ​ഹ​ന്‍​ലാ​ലും ഒ​ന്നി​ച്ച ചി​ത്രം കൂ​ടി​യാ​ണി​ത്. ഉ​ദ​യ് കൃ​ഷ്ണ ര​ച​ന നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ്.

സ​തീ​ഷ് കു​റു​പ്പാ​ണ് ഛായാ​ഗ്ര​ഹ​ണം. എ​ഡി​റ്റി​ഗ് ഷ​മീ​ർ മു​ഹ​മ്മ​ദ്. സം​ഗീ​തം: ദീ​പ​ക് ദേ​വ്.​ഫെ​ബ്രു​വ​രി​യി​ൽ റി​ലീ​സി​നെ​ത്തി​യ ആ​റാ​ട്ടി​നു ശേ​ഷം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​ണ് മോ​ൺ​സ്റ്റ​ർ. ദീ​പാ​വ​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച് ചി​ത്രം തി​യ​റ്റി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.