ഡ്യൂ​പ്പി​ല്ലാ​തെ കാ​ര്‍ ഡ്രിഫ്റ്റ് ചെയ്ത് മ​മ്മൂ​ട്ടി; കൈ​യ​ടി​ച്ച് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍

03:02 PM Oct 08, 2022 | Deepika.com

മമ്മൂട്ടി നായകനായി എത്തിയ റോ​ഷാ​ക്ക് തി​യ​റ്റി​ല്‍ മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി മു​ന്നേ​റു​മ്പോ​ള്‍ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ലെ കാ​ഴ്ച​ക​ള്‍ പ​ങ്കു​വ​ച്ച് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍. ഡ്യൂ​പ്പി​ല്ലാ​തെ കാ​ര്‍ ഓ​ടി​ക്കു​ന്ന മ​മ്മൂ​ട്ടി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

കാ​ര്‍ ഡ്രി​ഫ്റ്റ് ചെ​യ്യു​ന്ന രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ല്‍. സിം​ഗി​ള്‍ ടേ​ക്കി​ല്‍ ത​ന്നെ ഷോ​ട്ട് തീ​ര്‍​ക്കു​ന്ന മ​മ്മൂ​ട്ടി​യെ​യും ഇ​ത് ക​ണ്ട് കൈ​യ​ടി​ക്കു​ന്ന അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​രെ​യും വീ​ഡി​യോ​യി​ല്‍ കാ​ണാം. ഫോ​ര്‍​ഡി​ന്‍റെ മ​സ്ടാം​ഗ് മോ​ഡ​ല്‍ കാ​റാ​ണ് ഇ​തി​ല്‍ മ​മ്മൂ​ട്ടി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.



നി​സാം ബ​ഷീ​ർ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ ഷ​റ​ഫു​ദ്ദീ​ൻ, ബി​ന്ദു പ​ണി​ക്ക​ർ, ഗ്രേ​സ് ആ​ന്‍റ​ണി, ജ​ഗ​ദീ​ഷ്, കോ​ട്ട​യം ന​സീ​ർ, സ​ഞ്ജു ശി​വ​റാം, ബാ​ബു അ​ന്നൂ​ർ, മ​ണി ഷൊ​ർ​ണൂ​ർ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മി​ക്കു​ന്ന ചി​ത്രം ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫെ​റ​ർ ഫി​ലിം​സ് ആ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്. തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് അ​ഡ്വ​ഞ്ചേ​ഴ്സ് ഓ​ഫ് ഓ​മ​ന​ക്കു​ട്ട​ൻ, ഇ​ബി​ലീ​സ് എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ ര​ച​ന നി​ർ​വ​ഹി​ച്ച സ​മീ​ർ അ​ബ്.