പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം കാളിദാസ് ജയറാം പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ ചര്‍ച്ചയായിരിക്കുന്നത്. മോഡലും 2021ലെ വിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായര്‍ക്കൊപ്പമുള്ള പ്രണയാര്‍ദ്ര ചിത്രമാണ് കാളിദാസ് പങ്കുവച്ചിരിക്കുന്നത്.
ദുബായില്‍ തരണിയെ ചേര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തരിണിയും മറ്റൊരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചിട്ടുണ്ട്. ഹലോ ഹബീബിസ് എന്നാണ് കാളിദാസിന്റെ സഹോദരി മാളവിക ചിത്രത്തിന് കമന്റിട്ടിരിക്കുന്നത്.
അപര്‍ണ്ണ ബാലമുരളി,നമിത പ്രമോദ്, നൈല ഉഷ,കല്യാണി പ്രിയദര്ശന്,മിഥുന് രമേശ് തുടങ്ങി നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഒടുവില്‍ നിന്റെ തങ്കെത്തെ കണ്ടത്തി എന്നാണ് നടി ഗായത്രി കമന്റ് ചെയ്തരിക്കുന്നത്. തിരുവോണദിനത്തില്‍ കാളിദാസ് പങ്കുവച്ച കുടുംബചിത്രത്തില്‍ തരുണിയും ഉണ്ടായിരുന്നു.
പ്രണയത്തിലാണ് കാളിദാസ്; ചിത്രം പങ്കുവച്ച് താരം
10:57 AM Oct 08, 2022 | Deepika.com