നടൻ ​അരു​ണ്‍ ബാ​ലി അ​ന്ത​രി​ച്ചു

11:29 AM Oct 07, 2022 | Deepika.com

മു​തി​ര്‍​ന്ന ച​ല​ച്ചി​ത്ര​താ​രം അ​രു​ണ്‍ ബാ​ലി (79) അ​ന്ത​രി​ച്ചു. മ​യ​സ്തീ​നി​യ ഗ്രാ​വി​സ് എ​ന്ന അ​പൂ​ർ​വ ന്യൂ​റോ മ​സ്കു​ല​ർ രോ​ഗ ബാ​ധി​ത​നാ​യ ഇ​ദ്ദേ​ഹം ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത​രി​ച്ച​ത്.

സൗ​ഗ​ന്ധ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു അ​രു​ൺ ബാ​ലി​യു​ടെ അ​ര​ങ്ങേ​റ്റം. 1991ലാ​ണ് ഈ ​ചി​ത്രം പു​റത്തിറ​ങ്ങി​യ​ത്. പി​ന്നീ​ട് കേ​ദ​ര്‍​നാ​ഥ്, പാ​നി​പ​ത്,3 ഇ​ഡി​യ​റ്റ​സ്,ദ​ന്ത് നാ​യ​ക്, റെ​ഡി, സ​മീ​ന്‍,ഹേ ​റാം, പോ​ലീ​സ് വാ​ല ഗു​ണ്ട എ​ന്നി സി​നി​മ​ക​ളി​ലും ഒ​ട്ടേ​റെ ടെ​ലി​വി​ഷ​ന്‍ സീ​രീ​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചു.

2000-ൽ ​പു​റ​ത്തി​റ​ങ്ങി​യ ഹേ ​റാം എ​ന്ന ചി​ത്രം ഏ​റെ വി​വാ​ദ​വും നി​രൂ​പ​ക പ്ര​ശം​സ​യും നേ​ടി​യി​രു​ന്നു. ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി ഹു​സൈ​ൻ ഷ​ഹീ​ദ് സു​ഹ്‌​റ​വ​ർ​ദി​യു​ടെ വേ​ഷ​മാ​ണ് അ​രു​ൺ ബാ​ലി ചെ​യ്ത​ത്. ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ നി​ർ​മ്മാ​താ​വ് കൂ​ടി​യാ​ണ് അ​രു​ൺ ബാ​ലി.