ഒ​രു വ​ർ​ഷം ര‌​ണ്ട് ഇ​ൻ​ഡ​സ്ട്രി ഹി​റ്റ് പി​റ​ക്കു​മോ? വി​ക്ര​മി​നെ മ​റി​ക​ട​ക്കാ​ൻ പി​എ​സ്-I

11:48 AM Oct 05, 2022 | Deepika.com

ത​മി​ഴ് ബോ​ക്സ് ഓ​ഫീ​സി​ൽ ഈ ​വ​ർ​ഷം ഏ​റ്റ​വു​മ​ധി​കം പ​ണം വാ​രി​യ ക​മ​ൽ​ഹാ​സ​ൻ ചി​ത്രം വി​ക്ര​മി​നെ മ​റി​ക​ട​ക്കാ​ൻ മ​ണി​ര​ത്നം ഒ​രു​ക്കി​യ പൊ​ന്നി​യി​ൻ സെ​ൽ​വ​ന് സാ​ധി​ക്കു​മോ എ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് സി​നി​മാ​പ്രേ​മി​ക​ൾ. ഏ​റ്റ​വു​മ​ധി​കം ക​ള​ക്ഷ​ൻ ല​ഭി​ച്ച ത​മി​ഴ് ചി​ത്ര​മെ​ന്ന നേ​ട്ടം വി​ക്ര​മി​ൽ നി​ന്ന് ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ(​പി​എ​സ്-I) നേ​ടി​യെ‌‌‌​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

പു​റ​ത്തി​റ​ങ്ങി നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ൽ 220 കോ​ടി രൂ​പ​യി​ലേ​റെ​യാ​ണ് പി​എ​സ്-I നേ​ടി​യ​ത്. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി ക​ള​ക്ഷ​ൻ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും പ്ര​ച​രി​ക്കു​ന്ന ബോ​ക്സ് ഓ​ഫീ​സ് ക​ണ​ക്കു​ക​ൾ ഏ​റെ​ക്കു​റെ ശ​രി​യാ​ണെ​ന്ന് ത​മി​ഴ്നാ​ട് ച​ല​ച്ചി​ത്ര നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന(​ടി​എ​ഫ്എ​പി​എ) അ​റി​യി​ച്ചു.

ടി​എ​ഫ്എ​പി​എ പ്ര​തി​നി​ധി​ക​ൾ സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്ന​ത്തെ നേ​രി​ട്ട് ക​ണ്ട് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. ചി​ത്രം 500 കോ​ടി രൂ​പ ക​ള​ക്ഷ​ൻ നേ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ട്രേ​ഡ് അ​ന​ലി​സ്റ്റു​ക​ൾ പ​റ​ഞ്ഞു. 425 കോ​ടി രൂ​പ​യാ​ണ് ലോ​കേ​ഷ് ക​ന​ക​രാ​ജ് സം​വി​ധാ​നം ചെ​യ്ത് ക​മ​ൽ​ഹാ​സ​ൻ ചി​ത്രം വി​ക്രം നേ​ടി​യ​ത്.