വിവാദങ്ങള്‍ക്കിടിയില്‍ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസറ്റര്‍ റിലീസ് ചെയ്തു. നമുക്ക് കോടതിയില്‍ കാണാം എന്നാണ് ചിത്രത്തിന്റെ പേര്. ശ്രീനാഥിന്റെ വിലക്കുകള്‍ക്കും വിവാദങ്ങള്ക്കുമിടയില് ഈ ചിത്രത്തിന്റെ പേരിന് തന്നെ പ്രത്യേകതയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
സഞ്ജിത്ത് ചന്ദ്രസേനനാണ് ചിത്രത്തിന്റെ സംവിധായകന്. അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ നടന്റെ പേരിലുള്ള പരാതി അവതാരക പിന്‍വലിക്കുകയും ചെയ്തു.
ശ്രീനാഥിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് താല്കാലിക വിലക്കും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.എംജിസി പ്രൈവറ്റ് ലിമിറ്റഡും ഹസീബ്സ് ഫിലിംസും ചേർന്നൊരുക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ആഷിക്ക് അക്ബര്‍ അലിയാണ്.
മിശ്ര വിവാഹം കഴിച്ച ദമ്പതികൾക്ക് കുഞ്ഞ് ഉണ്ടായശേഷം അവരുടെ കുടുംബങ്ങൾക്ക് ഇടയിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെ പോകുന്ന കഥയാണ് നമുക്ക് കോടതിയിൽ കാണാം പറഞ്ഞുവയ്ക്കുന്നത്.
രൺജി പണിക്കർ, ലാലു അലക്സ്, നിരഞ്ജ് രാജു, ജോണി ആന്റണി, ഹരീഷ് കണാരൻ, അലൻസിയർ,ജയരാജ് വാര്യർ,സിജോയ് വർഗീസ്, നിതിൻ രഞ്ജി പണിക്കർ, ധനേഷ് ആനന്ദ്, അഭിരാം രാധാകൃഷ്ണൻ, മൃണാളിനി ഗന്ധി,സരയു മോഹൻ, കവിത നായർ, ആൽഫി പഞ്ഞിക്കാരൻ, രശ്മി ബോബൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.ഛായാഗ്രഹണം മാത്യു പ്രസാദ് കെ. ചിത്രസംയോജനം സാഗര്‍ ദാസ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്.
നമുക്ക് കോടതിയില്‍ കാണാം; ശ്രീനാഥ് ഭാസി ചിത്രം
01:09 PM Oct 03, 2022 | Deepika.com