കു​ഴി​മ​ന്തി​യെ​ന്ന പേ​ര് നി​രോ​ധി​ക്ക​ണം: വി.​കെ.​ശ്രീ​രാ​മ​ൻ

10:58 AM Oct 03, 2022 | Deepika.com

ഒ​രു ദി​വ​സ​ത്തേ​ക്ക് തന്നെ കേ​ര​ള​ത്തി​ന്‍റെ ഏ​കാ​ധി​പ​തി​യാ​ക്കി​യാ​ൽ താ​ൻ ആ​ദ്യം ചെ​യ്യു​ക കു​ഴി​മ​ന്തി​യെ​ന്ന പേ​ര് നി​രോ​ധി​ക്കു​ക​യാ​കു​മെ​ന്ന് ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ വി.​കെ.​ശ്രീ​രാ​മ​ൻ.

കു​ഴി​മ​ന്തി​യെ​ന്ന പേ​ര് ത​ന്നെ നി​രോ​ധി​ക്ക​ണ​മെ​ന്നും മ​ല​യാ​ള ഭാ​ഷ​യെ മാ​ലി​ന്യ​ത്തി​ൽ നി​ന്നും മോ​ചി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​യി ഇ​തി​നെ ക​ണ്ടാ​ൽ മ​തി​യെ​ന്നും ശ്രീ​രാ​മ​ൻ പ​റ​ഞ്ഞു.

‘‘ഒ​രു ദി​വ​സ​ത്തേ​ക്ക്‌ എ​ന്നെ കേ​ര​ള​ത്തി​ന്‍റെ ഏ​കാ​ധി​പ​തി​യാ​യി അ​വ​രോ​ധി​ച്ചാ​ൽ ഞാ​ൻ ആ​ദ്യം ചെ​യ്യു​ക കു​ഴി​മ​ന്തി എ​ന്ന പേ​ര് എ​ഴു​തു​ന്ന​തും പ​റ​യു​ന്ന​തും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തും നി​രോ​ധി​ക്കു​ക എ​ന്ന​താ​യി​രി​ക്കും. മ​ല​യാ​ള ഭാ​ഷ​യെ മാ​ലി​ന്യ​ത്തി​ൽ നി​ന്ന് മോ​ചി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​യി​രി​ക്കും അ​ത്.​പ​റ​യ​രു​ത്, കേ​ൾ​ക്ക​രു​ത്, കാ​ണ​രു​ത് കു​ഴി മ​ന്തി’’ ശ്രീരമാൻ കുറിച്ചു.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പ് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് ത​ന്നെ കാ​ര​ണ​മാ​യി. അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് കു​റി​പ്പി​ന് താ​ഴെ വ​ന്ന​ത്.