സംവിധായകന് ഒമര്‍ ലുലുവിനും ഭാര്യ റിന്ഷിക്കും പെണ്‍കുഞ്ഞ് പിറന്നു. സംവിധായകന് തന്നെയാണ് സന്തോഷവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. നല്ല സമയം. പെണ്‍കുഞ്ഞ്. സുഖപ്രസവം. ഉമ്മയും മോളും സുഖമായിരിക്കുന്നു. അദ്ദേഹം കുറിച്ചു.
ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണിത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്. ഇഷാന് ഉല് ഒമര്‍, ഐറിന് ഒമര്‍ എന്നിവരാണ് ദന്പതികളുടെ മറ്റു രണ്ടു മക്കൾ.
2016ല്‍ ഹാപ്പി വെഡ്ഡിങ് എന്ന സിനിമയ്ക്ക് കഥ, തിരക്കഥ എന്നിവ രചിച്ച് സംവിധാനം ചെയ്തുകൊണ്ടാണ് ഒമര്‍ ലുലു സിനിമയില്‍ തുടക്കം കുറിക്കുന്നത്.
സാമ്പത്തിക വിജയം നേടിയ ആ ചിത്രത്തിനുശേഷം ചങ്ക്സ്, ഒരു അഡാര്‍ ലവ്, ധമാക്ക എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.ഇര്‍ഷാദ് നായകനാകുന്ന നല്ല സമയം എന്ന ചിത്രമാണ് ഒമറിന്റെ പുതിയ പ്രോജക്ട്.
സംവിധായകന് ഒമര്‍ ലുലുവിന് പെണ്‍കുഞ്ഞ്
11:51 AM Oct 01, 2022 | Deepika.com