ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ പ്രധാന ശ്രദ്ധ ആകര്‍ഷിച്ചത് താരദമ്പതികളായ സൂര്യയും ജ്യോതികയുമാണ്. പുരസ്കാരം രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങുമ്പോള്‍ ഇരുവരും പരസ്പരം ഫോണില്‍ പകര്‍ത്തുന്ന ദൃശ്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
അവാര്‍ഡ് വാങ്ങിയതിന് ശേഷം മക്കള്‍ക്കൊപ്പം സന്തോഷം പങ്കുവയ്ക്കുന്ന ചിത്രവും ജ്യോതിക പങ്കുവച്ചു. ഒരേ സമയം അഭിമാനവും അനുഗ്രഹീതവുമായി തോന്നുന്നുവെന്നാണ് ചിത്രങ്ങൾ പങ്കുവച്ച് ജ്യോതിക കുറിച്ചത്.
സൂരറൈ പ്രോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൂര്യ മികച്ച നടനായത്. മികച്ച സിനിമയ്ക്കുള്ള പുരസ്കാരവും സുധ കൊങ്കര സംവിധാനം ചെയ്ത ഈ ചിത്രത്തിനാണ്.
ചിത്രത്തിന്റെ നിര്‍മാതാവ് എന്ന നിലയിൽ ജ്യോതികയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. സൂര്യയുടെയും ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള 2 ഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിച്ചത്.
68ാമത് ദേശീയ അവാർഡിൽ അഞ്ച് പുരസ്കാരങ്ങളാണ് സൂരറൈ പോട്ര് വാരിക്കൂട്ടിയത്. മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി, മികച്ച തിരക്കഥ, മികച്ച പശ്ചാത്തല സംഗീതം എന്നിവയാണ് ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ.