പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിൽ നന്ദിനി എന്ന കഥാപാത്രം അവതരിപ്പിച്ച ഐശ്വര്യ റായി ബച്ചനോട് അസൂയയാണെന്ന് നടി മീന. തന്റെ സ്വപ്ന കഥാപാത്രമായിരുന്നു ഇതെന്നും മീന പറയുന്നു.
ഓകെ, എനിക്കിത് ഇനിയും മൂടിവെക്കാൻ കഴിയില്ല. അത് എന്നെ ശ്വാസം മുട്ടിക്കുന്നു. എന്റെ നെഞ്ചിൽ നിന്നും അതൊഴിവാക്കണം. ഞാൻ അസൂയാലുവാണ്! ജീവിതത്തിൽ ആദ്യമായി ഒരാളോട് എനിക്ക് അസൂയ തോന്നുന്നു. ഐശ്വര്യ റായ് ബച്ചൻ, കാരണം ഐശ്യര്യയ്ക്ക് പൊന്നിയിൻ സെൽവനിൽ എന്റെ സ്വപ്ന കഥാപാത്രമായ നന്ദിനിയെ അവതരിപ്പിക്കാൻ അവസരം കിട്ടി. മീന കുറിച്ചു.
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവനിൽ ഐശ്വര്യറായി ബച്ചൻ, ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാല്‍, റഹ്മാന്, പ്രഭു, തുടങ്ങിയവരും ചിത്രത്തിലെത്തുന്നു.
ഐശ്വര്യറായിയോട് എനിക്ക് അസൂയയാണ്; തുറന്നുപറഞ്ഞ് മീന
12:48 PM Sep 30, 2022 | Deepika.com