സമൂഹമാധ്യമത്തിൽ വളരെ സജീവമാണ് നവ്യ നായർ. താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ ശ്രമിക്കാറുമുണ്ട്. ഇപ്പോൾ നടി സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു ചിത്രത്തിന് താഴെ വന്ന വിമർശനത്തിന് നൽകിയ മറുപടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബാബു രാജ് എന്ന ഐഡിയിൽ നിന്നുമാണ് കമന്റ് വന്നത്.
‘‘കെട്ടിയോനെയും കളഞ്ഞ് പണം, ഫാൻസ് ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാൻ. ജീവിതം ഒന്നേ ഒള്ളൂ. സന്തോഷമായിരിക്കണം.’’–ഇതായിരുന്നു കമന്റ്.
കമന്റ് ശ്രദ്ധയിൽപെട്ട നവ്യ ഉടൻ തന്നെ മറുപടിയുമായി എത്തി. ‘‘ഇതൊക്കെ ആരാ തന്നോട് പറഞ്ഞേ? പിന്നെ അവസാന ലൈൻ സത്യമാണ് കേട്ടോ. ജീവിതം ഒന്നേ ഒള്ളൂ, സന്തോഷമായിരിക്കൂ. എന്തിനാ ദുഷിപ്പൊക്കെ പറഞ്ഞു നടക്കുന്നേ’’.
നിരവധി പേരാണ് നവ്യയെ അനുകൂലിച്ച് രംഗത്തെത്തിയത്. ഇത്തരത്തിൽ വിമർശിക്കുന്നവരെ ഒരിക്കലും പരിഗണിക്കേണ്ടെന്നും മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയാണ് പലരുടെയും ലക്ഷ്യമെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
ഭർത്താവിനെയും കളഞ്ഞ് പണത്തിന് പിറകെ പായുന്നു; വിമർശകന് നവ്യയുടെ മറുപടി
09:28 AM Sep 30, 2022 | Deepika.com