ഏത് പുതിയ ഫോണ്‍ വാങ്ങിയാലും പോലീസുകാര്‍ കൊണ്ടുപോകുന്ന അവസ്ഥയാണ് തനിക്കെന്ന് നടന് ദിലീപ്. കൊച്ചിയില്‍ ഒരു കടയുടെ ഉദ്ഘാടനചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം. സംവിധായകന് അരുണ്‍ ഗോപി,നാദിര്‍ഷ, ടിനി ടോം,സാനിയ അയ്യപ്പന് എന്നിവരും വേദിയിലുണ്ടായിരുന്നു.
പല മൊബൈൽ കമ്പനിക്കാരും പുതിയ ഫോൺ ഇറങ്ങിയാൽ തന്നെയാണ് വിളിക്കുന്നത്. ഏറ്റവും കൂടുതൽ ഫോൺ വാങ്ങുന്നയാളായി മാറിയിരിക്കുകയാണ് താൻ. കാരണം ഏത് ഫോൺ വാങ്ങിയാലും അപ്പോൾ പോലീസുകാർ വാങ്ങിക്കൊണ്ടുപോവും. കഴിഞ്ഞ തവണ ഐ ഫോൺ 13 പ്രോ തന്നിരുന്നു. അതും കയ്യിൽ നിന്ന് പോയി. ഇത്തവണ 14 പ്രോ തരാമെന്നൊക്കെയാണ് പറയുന്നത്. അതാരും കൊണ്ടുപോവല്ലേ എന്ന പ്രാർത്ഥനയിലാണ് താനെന്നും ദിലീപ് പറഞ്ഞു.
അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തമന്ന നായികയാവുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞദിവസമാണ് ആരംഭിച്ചത്. ഡിനോ മോറിയ അടക്കം അഞ്ച് ബോളിവുഡ് താരങ്ങളാണ് ചിത്രത്തിലുള്ളത്. ഉദയ്കൃഷ്ണയാണ് തിരക്കഥ. അജിത് വിനായകാ ഫിലിംസിന്റെ ബാനറിൽ വിനായകാ അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്.