ശ്രീ​നാ​ഥ് ഭാ​സി‌​യെ ഒ​ഴി​വാ​ക്കി ച​ട്ട​ന്പി​യു​ടെ പു​തി​യ പോ​സ്റ്റ​ർ

09:04 AM Sep 28, 2022 | Deepika.com

അ​വ​താ​ര​ക​യോ‌​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി​യു​ടെ മു​ഖം ഒ​ഴി​വാ​ക്കിയ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി ച​ട്ട​മ്പി സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ.

ശ്രീ​നാ​ഥ് ഭാ​സി നാ​യ​കാ​നാ​യെ​ത്തി​യ ചി​ത്രം മി​ക​ച്ച വി​ജ​യം നേ​ടി മു​ന്നേ​റു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. സെ​പ്റ്റം​ബ​ർ 23-നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്. ആ​ഷി​ഖ് അ​ബു​വി​ന്‍റെ അ​സോ​സി​യേ​റ്റും 22 ഫീ​മെ​യി​ൽ കോ​ട്ട​യം, ഡാ ​ത​ടി​യ, ഗ്യാ​ങ്സ്റ്റ​ർ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ ര​ച​യി​താ​വു​മാ​യ അ​ഭി​ലാ​ഷ് എ​സ്. കു​മാ​ർ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ച​ട്ട​മ്പി.

ഡോ​ൺ പാ​ല​ത്ത​റ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ ഒ​രു​ക്കി​യ​ത്. ഛായാ​ഗ്രാ​ഹ​ക​ൻ കൂ​ടി​യാ​യ അ​ല​ക്സ് ജോ​സ​ഫാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ർ​ട്ട് ബീ​റ്റ് സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ ആ​സി​ഫ് യോ​ഗി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ചെ​മ്പ​ൻ വി​നോ​ദ് ജോ​സ്, ഗു​രു സോ​മ​സു​ന്ദ​രം, ബി​നു പ​പ്പു, ഗ്രേ​സ്‌ ആ​ന്‍റ​ണി, മൈ​ഥി​ലി, ആ​സി​ഫ് യോ​ഗി തു​ട​ങ്ങി​യ​വ​രും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.