നാ​യി​ക​യാ​യി നി​ത്യ ദാ​സ്; വി​ല്ല​ത്തി​യാ​യി ശ്വേ​ത മേ​നോ​ൻ; പ​ള്ളി​മ​ണി ടീ​സ​ർ

09:40 AM Sep 27, 2022 | Deepika.com

നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ന​ടി നി​ത്യ ദാ​സ് നാ​യി​ക വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണ് പ​ള്ളി​മ​ണി. ജ​ന​പ്രി​യ നോ​വ​ലി​സ്റ്റും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ കെ.​വി. അ​നി​ൽ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന സൈ​ക്കോ ഹൊ​റ​ർ ത്രി​ല്ല​ർ ചി​ത്ര​ത്തി​ൽ ശ്വേ​ത മേ​നോ​നും സു​പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ക​ലാ​സം​വി​ധാ​യ​ക​നും ബ്ലോ​ഗ​റു​മാ​യ അ​നി​ൽ കു​മ്പ​ഴ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. എ​ൽ.​എ പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ല​ക്ഷ്മി അ​രു​ൺ മേ​നോ​ൻ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.



കൈ​ലാ​ഷ്, ദി​നേ​ശ് പ​ണി​ക്ക​ർ, ഹ​രി​കൃ​ഷ്ണ​ൻ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ലു​ണ്ട്.
നാ​ൽ​പ്പ​ത് ല​ക്ഷം രൂ​പ ചെ​ല​വാ​ക്കി നി​ർ​മ്മി​ക്കു​ന്ന മൂ​ന്ന് നി​ല​ക​ളു​ള്ള പ​ള്ളി​യാണ് ​ചിത്ര​ത്തി​ന്‍റെ ഹൈലൈറ്റ്.