ബാബു തിരുവല്ല രചനയും സംവിധാനവും നിർമാണവും നിർവഹിക്കുന്ന "സമം' എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി.അമ്മയും മകളും തമ്മിലുള്ള അസാധാരമായ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ഷീലു എബ്രഹാം ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മകളായി കൃതിക പ്രദീപും എത്തുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം ഉണ്ണി മടവൂരും എഡിറ്റിംഗ് വിപിൻ മണ്ണൂരും നിർവഹിക്കുന്നു. മനോജ് കെ. ജയൻ, അശോകൻ, കാർത്തിക് ശങ്കർ, പുത്തില്ലം ഭാസി, ഡോ.ആസിഫ് ഷാ, ഷീലു എബ്രഹാം, കൃതിക പ്രദീപ്, രാധിക, ഇന്ദു ഹരിപ്പാട് തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ.
"സമം' ചിത്രീകരണം തുടങ്ങി
04:13 PM Sep 26, 2022 | Deepika.com