സംവിധായകൻ ഷാബു ഉസ്മാന്റെ ലൂയിസ് എന്ന ചിത്രത്തിലൂടെ ഇന്ദ്രൻസ് നായകനിരയിലേക്ക് എത്തുന്നു. ചിത്രീകരണം പൂർത്തിയായ ചിത്രം നവംബർ നാലിന് തീയറ്ററുകളിൽ എത്തും. കൊട്ടുപള്ളിൽ മൂവീസിന്റെ ബാനറിൽ റ്റി.റ്റി. എബ്രഹാം കൊട്ടുപള്ളിയാണ് ചിത്രം നിർമിക്കുന്നത്.
ഡോ. ലൂയിസ് എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. പുതിയ കാലഘട്ടത്തിലെ ഓൺലൈൻ പഠന സമ്പ്രദായത്തിന്റെ ദുഷ്യവശങ്ങൾ വരച്ചുകാണിക്കുന്ന ചിത്രമാണിതെന്നും സംവിധായകൻ വ്യക്തമാക്കി.
സായികുമാർ, ജോയ് മാത്യൂ, മനോജ് കെ. ജയൻ, അശോകൻ, അജിത്ത് കൂത്താട്ടുകുളം, അസീസ് , രോഹിത്, അൽസാബിദ്, ആദിനാട് ശശി, ആസ്റ്റിൻ, കലാഭവൻ നവാസ്, ശശാങ്കൻ, രാജേഷ് പറവൂർ, ബിട്ടു തോമസ്, സിയാദ് അബ്ദുള്ള, ലെന, ദിവ്യാപിള്ള, സ്മിനു സിജോ, മീനാക്ഷി, ടെസ തുടങ്ങിയ മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മനുഗോപാൽ. ഛായാഗ്രഹണം ആനന്ദ് കൃഷ്ണനും സംഗീതം ജാസി ഗിഫ്റ്റും നിർവഹിക്കുന്നു.
ഇന്ദ്രൻസ് നായകനാകുന്നു; "ലൂയിസ്' റിലീസിന് ഒരുങ്ങുന്നു
03:56 PM Sep 26, 2022 | Deepika.com