കൊച്ചി: സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ രാമൻ അശോക് കുമാർ (60) അന്തരിച്ചു. കൊച്ചി ലേക്ഷോർ ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. അശോകൻ എന്ന പേരിലാണ് ചലച്ചിത്ര സംവിധാന രംഗത്തു പ്രശസ്തനായത്.
വർണം, ആചാര്യൻ എന്നിവയാണ് അശോകന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമകൾ. പിന്നീട് സംവിധായകന് താഹയ്ക്കൊപ്പം ചേര്‍ന്ന് അശോകന്-താഹ കൂട്ടുകെട്ടില്‍ സിനിമകള്‍ സംവിധാനം ചെയ്തു.
സാന്ദ്രം, മൂക്കില്ലാരാജ്യത്ത് എന്നിവയാണ് ഇവരുടെ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. ശശികുമാറിനൊപ്പം നൂറോളം സിനിമകൾക്ക് സഹസംവിധായകനായി പ്രവർത്തിച്ചു.
ഏറെ കാലമായി സിംഗപ്പൂരിലായിരുന്നു താമസം. തിരുവനന്തപുരം വർക്കല സ്വദേശിയാണ്. ഭാര്യ: സീത. മകൾ: അഭിരാമി (ഗവേഷണ വിദ്യാർഥി).
സംവിധായകൻ അശോകൻ അന്തരിച്ചു
10:22 AM Sep 26, 2022 | Deepika.com