ടോവിനൊ തോമസ് നായകനാകുന്ന എടക്കാട് ബറ്റാലിയൻ 06 എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. നവാഗതനായ സ്വപ്നേഷ് കെ. നായരാണ് സിനിമ സംവിധാനം ചെയ്യുന്നത്. സംയുക്ത മേനോനാണ് സിനിമയിലെ നായിക.
പി. ബാലചന്ദ്രന്റേതാണ് തിരക്കഥ. രണ്‍ജി പണിക്കർ, അലൻസിയർ, ജോണി ആന്റണി, ഹരീഷ് കണാരൻ, കൊച്ചുപ്രേമൻ, മാളവിക മേനോൻ, സ്വാസിക എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
റൂബി ഫിലിംസ് ആൻഡ് കാർണിവർ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടിത്താനം, ജയന്ത് മാമൻ എന്നിവരാണ് സിനിമ നിർമിക്കുന്നത്.
കിടിലൻ ആക്ഷനൊരുക്കി എടക്കാട് ബറ്റാലിയൻ; ടീസർ കാണാം
10:23 AM Oct 05, 2019 | Deepika.com