നയന്‍താരയുടെയും സംവിധായകന് വിഘ്നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററി പ്രമൊ വിഡിയോ പങ്കുവച്ച് നെറ്റ്ഫ്ലിക്സ്. നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയ്ല്‍ എന്നാണ് ഡോക്യുമെന്ററിയുടെ പേര്.
ഇരുവരുടെയും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും നയൻതാര തുറന്നു പറയുന്നത് പ്രമൊയില്‍ കാണാം.
ഗൗതം മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. ജൂൺ ഒൻപതിന് മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടില്‍ വച്ചായിരുന്നു നയൻതാര–വിഘ്നേഷ് വിവാഹം.