മ​മ്മൂ​ട്ടി​യെ ചി​ത്രീ​ക​രി​ക്കു​ക​യെ​ന്ന​ത് മാ​യി​ക​മാ‌​യ അ​നു​ഭ​വം: ബി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ

11:50 AM Sep 24, 2022 | Deepika.com

ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ചി​ത്രം ക്രി​സ്റ്റ​ഫ​ർ പൂ​ര്‍​ത്തി​യാ​ക്കി മ​മ്മൂ​ട്ടി. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​വ​രം പ​ങ്കു​വ​ച്ച​ത്. മ​മ്മൂ​ക്ക ക്രി​സ്റ്റ​ഫ​റി​ലെ ത​ന്‍റെ ഭാ​ഗം പൂ​ര്‍​ത്തി​യാ​ക്കി. അ​ദ്ദേ​ഹ​ത്തെ ചി​ത്രീ​ക​രി​ക്കു​ക എ​ന്ന​ത് ശ​രി​ക്കും മാ​യി​ക​മാ​യ അ​നു​ഭ​വം ത​ന്നെ​യാ​യി​രു​ന്നു. എ​ല്ലാ​ത്തി​നും ന​ന്ദി മ​മ്മൂ​ക്ക, മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ട് ബി.ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

ബ​യോ​ഗ്രാ​ഫി ഓ​ഫ് എ ​വി​ജി​ല​ൻ​റ് കോ​പ്പ് എ​ന്ന ടാ​ഗ്‌​ലൈ​നി​ൽ ഇ​റ​ങ്ങു​ന്ന ഈ ​ത്രി​ല്ല​ർ ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ഉ​ദ​യ കൃ​ഷ്ണ​യാ​ണ്. ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ഇ​ലു​മി​നേ​ഷ​ൻ​സ്. സ്നേ​ഹ, അ​മ​ല​പോ​ൾ, ഐ​ശ്വ​ര്യ ല​ക്ഷ്മി എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ർ. തെ​ന്നി​ന്ത്യ​ൻ താ​രം വി​ന​യ് റാ​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.​വി​ന​യ് റാ​യ് ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

ഷൈ​ൻ ടോം ​ചാ​ക്കോ, ദി​ലീ​ഷ് പോ​ത്ത​ൻ, സി​ദ്ദീ​ഖ്, ജി​നു എ​ബ്ര​ഹാം, വി​നീ​ത കോ​ശി, വാ​സ​ന്തി തു​ട​ങ്ങി​യ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ലു​ണ്ട്. ചി​ത്ര​ത്തി​ൽ പൊ​ലീ​സ് ഓ​ഫീ​സ​റു​ടെ വേ​ഷ​ത്തി​ലാ​ണ് മ​മ്മൂ​ട്ടി എ​ത്തു​ന്ന​ത്. എ​റ​ണാ​കു​ളം, പൂ​യം​കു​ട്ടി, വ​ണ്ടി​പെ​രി​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം.

ഓ​പ്പ​റേ​ഷ​ൻ ജാ​വ ഒ​രു​ക്കി​യ ഫൈ​സ് സി​ദ്ധി​ക്ക് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സം​ഗീ​തം: ജ​സ്റ്റി​ൻ വ​ർ​ഗീ​സ്, എ​ഡി​റ്റിം​ഗ് മ​നോ​ജ്.