സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണം ഇ​ന്ന്

10:09 AM Sep 24, 2022 | Deepika.com

2021 ലെ ​സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​വി​ത​ര​ണം ഇ​ന്ന് ന​ട​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും. സാം​സ്‌​കാ​രി​ക വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജെ​സി ഡാ​നി​യേ​ൽ അ​വാ​ർ​ഡ് സം​വി​ധാ​യ​ക​ൻ കെ.​പി. കു​മാ​ര​നും ടെ​ലി​വി​ഷ​ൻ രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള പ്ര​ഥ​മ ലൈ​ഫ്‌​ടൈം അ​ച്ചി​വ്‌​മെ​ന്‍റ് പു​ര​സ്‌​കാ​രം മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ശ​ശി​കു​മാ​റി​നും മു​ഖ്യ​മ​ന്ത്രി സ​മ്മാ​നി​ക്കും.

പു​ര​സ്‌​കാ​ര സ​മ​ർ​പ്പ​ണ ച​ട​ങ്ങി​നു​ശേ​ഷം ബി​ജി​ബാ​ൽ ന​യി​ക്കു​ന്ന സൗ​ണ്ട് ഓ​ഫ് മ്യൂ​സി​ക്ക് എ​ന്ന സം​ഗീ​ത​നി​ശ​യും അ​ര​ങ്ങേ​റും.