ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിക്കൊപ്പം പകര്‍ത്തിയ ചിത്രം പങ്കുവച്ച് നടി അന്നാ രാജന്. വ്യാഴാഴ്ച കൊച്ചിയിലെത്തിയ യാത്രയില്‍ വച്ചാണ് നടി രാഹുലിനൊപ്പം ചിത്രമെടുത്തത്. പ്രൊഡക്ഷന്‍ കണ്ട്രോളര് എന്‍.എം.ബാദുഷായും ചിത്രത്തിലുണ്ട്.
നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.
രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കഴിഞ്ഞ ദിവസം നടി പിന്തുണ അറിയിച്ചിരുന്നു. പദയാത്രയില്‍ എല്ലാവരും ഒന്നായി അണി ചേരണമെന്നും ആലുവയില്‍ എത്തുന്ന യാത്രയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും അന്ന പറയുന്ന വീഡിയോ വൈറലായിരുന്നു.
രാഹുല്‍ ഗാന്ധിയ്ക്കൊപ്പം നടി അന്നാ രാജന്; ചിത്രം ഏറ്റെടുത്ത് ആരാധകർ
11:28 AM Sep 23, 2022 | Deepika.com