ഗായകനും സംഗീത സംവിധായകനുമായ കൈലാസ് മേനോന്റെ പിതാവ് ഡോ. എ.ആര്. രാമചന്ദ്രന് മേനോന് (71) അന്തരിച്ചു. ഇന്ന് രാവിലെ കുമരകത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ശാസ്ത്രജ്ഞനാണ്.
മൃതദേഹം വടുതലയിലെ ഡി.ഡി സില്‍വര്‍സ്റ്റോണില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വെള്ളിയാഴ്ച ഉച്ചയോടെ രവിപുരം സ്മശാനത്തില്‍ വച്ച് സംസ്കാര ചടങ്ങുകള്‍ നടക്കും.
സംഗീത സംവിധായകന് കൈലാസ് മേനോന്റെ പിതാവ് അന്തരിച്ചു
11:51 AM Sep 22, 2022 | Deepika.com