കാവ്യ മാധവന്റെ ജന്മദിനത്തില് മീനാക്ഷി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മീനാക്ഷിയെ ചേര്‍ത്തുപിടിച്ചിരിക്കുന്ന കാവ്യയാണ് ചിത്രത്തില്‍.
നടിയുടെ 38ാം ജന്മദിനമായിരുന്നു ഞായറാഴ്ച. ഓണത്തിനും മീനാക്ഷി കുടുംബസമേതമുള്ള ചിത്രം പങ്കുവച്ചിരുന്നു. സെറ്റ് സാരി ഉടുത്ത് മഹാലക്ഷ്മിക്കും കാവ്യക്കും ദിലീപിനുമൊപ്പമുള്ള ചിത്രമാണ് മീനാക്ഷി പങ്കുവച്ചത്.
നടി നമിത പ്രമോദിന്റെയും ജന്മദിനമായിരുന്നു സെപ്റ്റംബര്‍19ന്. ഹാപ്പി ബര്‍ത് ഡേ ഡിയര്‍ എന്ന അടിക്കുറിപ്പോടെ നമിതക്കൊപ്പമുള്ള ചിത്രവും മീനാക്ഷി പങ്കുവച്ചു.
മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് കാവ്യ മാധവന്; പിറന്നാള്‍ ചിത്രം
10:47 AM Sep 20, 2022 | Deepika.com