ന​ട​ൻ നെ​സ്‌ല​ന്‍റെ പേ​രി​ൽ ക​മ​ന്‍റി​ട്ട വ്യാ​ജ അ​ക്കൗ​ണ്ട് യു​എ​യി​ൽ നി​ന്ന്

10:11 AM Sep 20, 2022 | Deepika.com

ന​ട​ൻ നെ​സ്‌ല​ന്‍റെ പേ​രി​ൽ വ്യാ​ജ പ്രെ​ഫൈ​ൽ ഉ​ണ്ടാ​ക്കി ക​മ​ന്‍റി​ട്ട​ത് യു​എ​യി​ൽ നി​ന്നു​ള്ള അ​ക്കൗ​ണ്ട് വ​ഴി​യെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​തു സം​ബ​ന്ധി​ച്ച് ഫെ​യ്ബു​ക്കി​നു പോ​ലീ​സ് ക​ത്ത​യ​ച്ചു. ക​മ​ന്‍റി​ട്ട വ്യാ​ജ അ​ക്കൗ​ണ്ട് ഇ​പ്പോ​ള്‍ നി​ല​വി​ലി​ല്ല.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പി​റ​ന്നാ​ള്‍ ദി​വ​സം ചീ​റ്റ​ക​ളെ തു​റ​ന്നു​വി​ട്ടെ​ന്ന വാ​ര്‍​ത്ത​യു​ടെ താ​ഴെ​യാ​ണ് ന​സ്‌​ലെ​ന്‍റേ​തെ​ന്ന പേ​രി​ല്‍ വ്യാ​ജ ക​മ​ന്‍റ് വ​ന്ന​ത്. ത​ന്‍റെ പേ​രും ചി​ത്ര​വും ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച വ്യാ​ജ അ​ക്കൗ​ണ്ടാ​ണാതെന്ന് ന​സ്‌​ലെ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഫെ​യ്സ്ബു​ക്ക് ഐ​ഡി ഉ​ണ്ടാ​ക്കി ത​ന്‍റെ പേ​രി​ൽ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന ക​മ​ന്‍റി​ട്ട വ്യാ​ജ​നെ​തി​രെ സൈ​ബ​ർ സെ​ല്ലി​ൽ ന​ട​ൻ പ​രാ​തി ന​ൽ​കി​യി​രു​ന്നു. കൊ​ച്ചി സൈ​ബ​ർ സെ​ല്ലി​ലാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.


‘‘കു​റ​ച്ച് സു​ഹൃ​ത്തു​ക്ക​ൾ സ്ക്രീ​ൻ ഷോ​ട്ട് എ​ടു​ത്ത് അ​യ​ച്ചു​ത​ന്ന​പ്പോ​ഴാ​ണ് ഇ​ങ്ങ​നെ​യൊ​രു പ്ര​ശ്ന​ത്തേ​ക്കു​റി​ച്ച് അ​റി​യു​ന്ന​ത്. ഫെ​യ്‌​സ്ബു​ക്കി​ല്‍ എ​നി​ക്കു​ള്ള​ത് ഒ​രു പേ​ജാ​ണ്. അ​ത് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ഞാ​ന​ല്ല. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​ത്ര ആ​ക്ടീ​വു​മ​ല്ല.

ഏ​തോ ഒ​രാ​ള്‍ ചെ​യ്ത കാ​ര്യ​ത്തി​നാ​ണ് ഞാ​നി​പ്പോ​ള്‍ പ​ഴി കേ​ള്‍​ക്കു​ന്ന​ത്. അ​ങ്ങ​നെ പ​ഴി കേ​ള്‍​ക്കു​മ്പോ​ള്‍ എ​നി​ക്കു​ണ്ടാ​വു​ന്ന ദുഃ​ഖം അ​തി​ഭീ​ക​ര​മാ​ണ്. ഇ​താ​ര് ചെ​യ്ത​താ​യാ​ലും എ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു കൂ​ടി അ​വ​ർ ചി​ന്തി​ച്ചു നോ​ക്ക​ണം.’’–​ന​സ്‌​ലെ​ൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.