മ​ണ്ണാ​റ​ത്തൊ​ടി ജ​യ​കൃ​ഷ്ണ​നെ കാ​ണാ​ൻ പദ്മരാ​ജ​ന്‍റെ മ​ക​നെ​ത്തി

11:38 AM Sep 19, 2022 | Deepika.com

ച​ല​ച്ചി​ത്ര പ്ര​ക്ഷ​ക​ർ​ക്ക് എ​ന്നും ഹ​ര​മാ​യി​ട്ടു​ള്ള "തൂ​വാ​ന​ത്തു​ന്പി​ക​ൾ'​എ​ന്ന ചി​ത്ര​ത്തി​ലെ മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ മ​ണ്ണാ​റ​ത്തൊ​ടി ജ​യ​കൃ​ഷ്ണ​നെ​ന്ന ക​ഥാ​പാ​ത്രാ​വി​ഷ്കാ​ര​ത്തി​നു പ്ര​ചോ​ദ​ന​മാ​യി​ട്ടു​ള്ള ഉ​ണ്ണി​മേ​നോ​നെ കാ​ണാ​ൻ ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യ പ​ത്മ​രാ​ജ​ന്‍റെ മ​ക​ൻ അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ എ​ത്തി.

തൃ​ശൂ​ർ ശ​ങ്ക​ര​യ്യ​ർ റോ​ഡി​ലു​ള്ള പു​തി​യേ​ട​ത്ത് ഉ​ണ്ണി​മേ​നോ​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണു പ​രി​ച​യം പു​തു​ക്കി​യ​ത്. പ​ദ്മ​രാ​ജ​ന്‍റെ വ​ള​രെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു ഉ​ണ്ണി​മേ​നോ​ൻ. പ​ദ്മ​രാ​ജ​ൻ തൃ​ശൂ​ർ ആ​കാ​ശ​വാ​ണി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രു​ടെ​യും സൗ​ഹൃ​ദം ആ​രം​ഭി​ക്കു​ന്ന​ത്. ഉ​ണ്ണി​മേ​നോ​നും ഭാ​ര്യ ഉ​ഷ​യു​മാ​ണ് ഇ​വി​ടെ താ​മ​സം.

ര​ണ്ടു​വ​ർ​ഷം മു​ന്പ് അ​ന​ന്ത​പ​ദ്മ​നാ​ഭ​ന്‍റെ പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​നും ഉ​ണ്ണി​മേ​നോ​ൻ സം​ബ​ന്ധി​ച്ചി​രു​ന്നു. പ​ദ്മ​രാ​ജ​നൊ​ത്തു​ള്ള പ​ഴ​യ​കാ​ല അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ണി​മേ​നോ​ൻ പ​ങ്കു​വ​ച്ചു.

ക​ഥാ​കൃ​ത്തും ക​ഥാ​പാ​ത്ര​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ സൂ​ചി​പ്പി​ക്കു​ന്ന "തു​മി' എ​ന്ന ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നു​വേ​ണ്ടി​യാ​ണ് അ​ന​ന്ത​പ​ദ്മ​നാ​ഭ​ൻ പി​താ​വി​ന്‍റെ പ്ര​ധാ​ന നാ​യ​ക​നെ കാ​ണാ​നെ​ത്തി​യ​ത്. ജോ​സ് മാ​ന്പി​ള്ളി, ക​ലാ​നി​ല​യം സി​നു, സി.​ആ​ർ. ശ്രീ​ജി​ത്ത്, സി. ​വി​നോ​ദ് കൃ​ഷ്ണ​ൻ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.