ഷാ​രു​ഖ് ഖാ​നു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തു​പോ​ലെ: ദു​ൽ​ഖ​ർ സ​ൽ​മാ​ൻ

10:15 AM Sep 18, 2022 | Deepika.com

ചെ​റു​പ്പം മു​ത​ലേ ഷാ​രൂ​ഖ് ഖാ​ന്‍റെ വ​ലി​യ ആ​രാ​ധ​ക​നാ​ണ് താ​നെ​ന്ന് ന​ട​ന്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍. താ​നു​മാ​യി ഷാ​രു​ഖ് ഖാ​നെ താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് അ​ദേ​ഹ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും ന​ട​ന്‍ പ​റ​ഞ്ഞു. വീ​ര്‍​സാ​ര​യി​ലെ ഷാ​റു​ഖി​ന്‍റെ അ​ഭി​ന​യ​വു​മാ​യി സീ​താ​രാ​മി​ലെ ദു​ല്‍​ഖ​റി​ന്‍റെ അ​ഭി​ന​യം താ​ര​ത​മ്യം ചെ​യ്തു​ള്ള ചോ​ദ്യ​ത്തി​നാ​ണ് താ​രം മ​റു​പ​ടി പ​റ​ഞ്ഞ​ത്.

ഷാ​റൂ​ഖ് ഖാ​ന്‍ എ​പ്പോ​ഴും ഒ​രു പ്ര​ചോ​ദ​ന​മാ​ണ്. ക​രി​യ​റി​നെ കു​റി​ച്ച് ത​നി​ക്ക് സം​ശ​യ​ങ്ങ​ള്‍ ഉ​ണ്ടാ​യ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​മാ​യി​രു​ന്നു. അ​ത്ര​യ്ക്ക് അ​തി​ശ​യ​ക​ര​മാ​യ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​ണ് ഷാ​രു​ഖ്.

ആ​ളു​ക​ളു​മാ​യി ഇ​ട​പെ​ടു​ന്ന​തി​ല്‍ ഷാ​രു​ഖ് വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ട്. എ​ന്നെ ഷാ​രു​ഖ് ഖാ​നു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. കാ​ര​ണം ഒ​രേ​യൊ​രു ഷാ​രു​ഖ് മാ​ത്ര​മേ ഉ​ണ്ടാ​കൂ.- ദു​ൽ​ഖ​റി​ന്‍റെ വാ​ക്കു​ക​ൾ.



ആ​ളു​ക​ള്‍ നി​റ​ഞ്ഞ ഒ​രു മു​റി​യി​ല്‍ പോ​ലും ഷാ​രു​ഖ് വ​ള​രെ​യ​ധി​കം ശ്ര​ദ്ധ​യോ​ടെ​യാ​ണ് പെ​രു​മാ​റു​ന്ന​ത്. ആ ​സ​മ​യം അ​ദ്ദേ​ഹം നി​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ ​മു​റി​യി​ല്‍ നി​ങ്ങ​ള്‍ മാ​ത്ര​മേ​യു​ള്ളൂ എ​ന്ന് പോ​ലും തോ​ന്നി​പ്പോ​കും.

ആ​ളു​ക​ളോ​ട് എ​ങ്ങ​നെ പെ​രു​മാ​റ​ണം, സ്ത്രീ​ക​ളോ​ട് എ​ങ്ങ​നെ ഇ​ട​പെ​ട​ണം എ​ന്നെ​ല്ലാ​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ ഷാ​രു​ഖ് ഖാ​ന്‍ എ​ല്ലാ​വ​ര്‍​ക്കും വ​ലി​യ മാ​തൃ​ക​യാ​ണെ​ന്നും ദു​ൽ​ഖ​ർ പ​റ​ഞ്ഞു. ഷാ​രു​ഖി​ന്‍റെ സി​നി​മ​ക​ള്‍ വ​ള​രെ​യ​ധി​കം ഇ​ഷ്ട​മാ​ണെ​ന്നു പ​റ​ഞ്ഞ താ​രം സ​ഹോ​ദ​രി​യോ​ടൊ​പ്പം തി​യ​റ്റ​റി​ൽ പോ​യി ദി​ല്‍​വാ​ലെ ദു​ല്‍​ഹ​നി​യ ലേ ​ജാ​യേം​ഗെ ഒ​ന്നി​ല​ധി​കം ത​വ​ണ ക​ണ്ടി​ട്ടു​ണ്ടെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.