‘സി​ദ്ധി​ക്കേ​ട്ടാ നി​ങ്ങ​ൾ​ക്ക് അ​ന്ന് ത​ന്നെ മ​മ്മു​ക്ക​യോ​ട് പ​റ​യാ​മാ​യി​രു​ന്നു, ഇ​ത് പ​ര​മ ബോ​റ്; ഹ​രീ​ഷ് പേ​ര​ടി

09:46 AM Sep 17, 2022 | Deepika.com

സം​വി​ധാ​യ​ക​ന്‍ സി​ദ്ധി​ഖി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി ന​ട​ന്‍ ഹ​രീ​ഷ് പേ​ര​ടി. ന​ട​ന്‍ ശ്രീ​രാ​മ​ന്‍ ഒ​രു ത​മാ​ശ പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍ അ​ദ്ദേ​ഹ​ത്തെ മ​മ്മൂ​ട്ടി ഗ​ള്‍​ഫ് ഷോ​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യെ​ന്ന് ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ല്‍ സം​വി​ധാ​യ​ക​ന്‍ സി​ദ്ധി​ഖ് പ​റ​ഞ്ഞി​രു​ന്നു.

നി​ങ്ങ​ള്‍​ക്ക് അ​പ്പോ​ള്‍ ത​ന്നെ മ​മ്മൂ​ട്ടി​യോ​ട് ശ്രീ​രാ​മ​ന്‍ ഇ​ല്ലാ​തെ താ​നും ആ ​ഷോ​യി​ല്‍ വ​രു​ന്നി​ല്ല എ​ന്ന് പ​റ​യാ​മാ​യി​രു​ന്നു​വെ​ന്നും പ​റ​യേ​ണ്ട​ത് അ​പ്പോ​ള്‍ പ​റ​യാ​തെ ഇ​പ്പോ​ള്‍ പ​റ​യു​ന്ന​ത് പ​ര​മ​ബോ​റാ​ണെ​ന്നും ഹ​രീ​ഷ് കു​റി​ച്ചു. ഷോ​യു​ടെ എ​ല്ലാ പ​ങ്കും പ​റ്റി​യ​തി​ന് ശേ​ഷ​മ​ല്ല ഇ​തി​നെ​ക്കു​റി​ച്ച് പ​റ​യേ​ണ്ട​തെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​റി​പ്പി​ന്‍റെ പൂ​ര്‍​ണ്ണ​രൂ​പം

സി​ദ്ധി​ഖ് എ​ന്ന സം​വി​ധാ​യ​ക​ൻ സ​ഫാ​രി ചാ​ന​ലി​ൽ ഇ​രു​ന്ന് പ​റ​യു​ന്നു..​ശ്രീ​രാ​മേ​ട്ട​ൻ ഒ​രു ത​മാ​ശ പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ അ​ദ്ദേ​ഹ​ത്തെ മ​മ്മു​ക്ക ഗ​ൾ​ഫ് ഷോ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ന്ന്. എ​ന്‍റെ പ്രി​യ​പ്പെ​ട്ട സി​ദ്ധി​ക്കേ​ട്ടാ ,നി​ങ്ങ​ൾ​ക്ക് അ​ന്ന് ത​ന്നെ മ​മ്മു​ക്ക​യോ​ട് പ​റ​യാ​മാ​യി​രു​ന്നു..​ശ്രീ​രാ​മേ​ട്ട​ൻ ഇ​ല്ലാ​തെ ഞാ​ൻ ഈ ​ഷോ​യു​ടെ കൂ​ടെ വ​രു​ന്നി​ല്ലാ എ​ന്ന്.

പ​റ​യേ​ണ്ട​ത് പ​റ​യേ​ണ്ട സ​മ​യ​ത്ത് പ​റ​യാ​തെ..​ആ ഷോ​യു​ടെ എ​ല്ലാ പ​ങ്കും പ​റ്റി​യ​തി​നു ശേ​ഷം ഇ​ന്ന് വി​ശ്ര​മ ജീ​വി​ത​ത്തി​ന്‍റെ ആ​ദ്യ പ​ർ​വ്വ​ത്തി​ലെ ഈ ​സ​ർ​വീ​സ് സ്റ്റോ​റി പ​ര​മ ബോ​റാ​ണ് ..സ​ത്യ​സ​ന്ധ​മാ​യ ആ​ത്മ​ക​ഥ​ക​ൾ ഞാ​ൻ വാ​യി​ക്കാ​റു​ണ്ട്...​പ​ക്ഷെ ഇ​ത്..​എ​ല്ലാ കൊ​ള്ള​രു​താ​യ്മ​ക​ൾ​ക്കും കൂ​ട്ട് നി​ന്ന​തി​നു​ശേ​ഷ​മു​ള്ള ഇ​ല്ലാ​ത്ത ഓ​ക്കാ​നം ഉ​ണ്ടാ​ക്ക​ലാ​ണ്...​

ബാ​ക്കി ശ്രീ​രാ​മേ​ട്ട​നും മ​മ്മു​ക്ക​യും പ​റ​യ​ട്ടെ...​ഞാ​ൻ മ​ന​സ്സി​ലാ​ക്കി​യ ശ്രീ​രാ​മേ​ട്ട​നും മ​മ്മു​ക്ക​യും ഇ​പ്പോ​ഴും സൗ​ഹൃ​ദ​മു​ള്ള​വ​രാ​ണ്...​അ​തു​കൊ​ണ്ട്ത​ന്നെ സൗ​ഹൃ​ദ​ങ്ങ​ളി​ൽ വി​ഴു​പ്പ​ല​ക്കാ​ൻ അ​വ​ർ ത​യ്യാ​റാ​വാ​നു​ള്ള സാ​ധ്യ​ത​യി​ല്ല...​ഈ എ​ഴു​ത്ത് ഇ​ന്ന് ത​ന്നെ എ​ഴു​തേ​ണ്ട​താ​ണെ​ന്ന് തോ​ന്നി​യ​തു​കൊ​ണ്ടാ​ണ് നാ​ളെ​ക്ക് മാ​റ്റി വെ​ക്കാ​ത്ത​ത്...​മൂ​ന്ന് പേ​ർ​ക്കും ആ​ശം​സ​ക​ൾ.