ആ​രോ​ഗ്യ​നി​ല മോ​ശം; ഇ​ന്ത്യ​ന്‍ പ​ര്യ​ട​നം റ​ദ്ദു​ചെ​യ്ത് ജ​സ്റ്റി​ന്‍ ബീ​ബ​ര്‍

11:39 AM Sep 16, 2022 | Deepika.com

ഇ​ന്ത്യ​ന്‍ പ​ര്യ​ട​നം റ​ദ്ദാ​ക്കി ഗാ​യ​ക​ന്‍ ജ​സ്റ്റി​ന്‍ ബീ​ബ​ര്‍. ഒ​ക്ടോ​ബ​ര്‍ 18ന് ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്താ​നി​രു​ന്ന സം​ഗീ​ത​പ​രി​പാ​ടി റ​ദ്ദാ​ക്കു​ന്നു​വെ​ന്ന് ബീ​ബ​റി​ന്‍റെ അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് മാ​റ്റം.

ഇ​ന്ത്യ​യ്ക്കു പു​റ​മേ, ചി​ലി, അ​ർ​ജ​ന്‍റീ​ന, സൗ​ത്ത് ആ​ഫ്രി​ക്ക, ബ​ഹ്റൈ​ൻ, ഇ​സ്രാ​യേ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും സം​ഗീ​ത പ​രി​പാ​ടി​ക​ൾ ഗാ​യ​ക​ൻ റ​ദ്ദാ​ക്കി.

ആ​രോ​ഗ്യം ക​ണ​ക്കി​ലെ​ടു​ത്ത് ലോ​ക യാ​ത്ര​ക​ൾ വെ​ട്ടി​ച്ചു​രു​ക്കി​യെ​ങ്കി​ലും ഇ​ന്ത്യ​യി​ലെ സം​ഗീ​ത​പ​രി​പാ​ടി മാ​റ്റ​മി​ല്ലാ​തെ ന​ട​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം സം​ഘാ​ട​ക​ർ അ​റി​യി​ച്ചി​രു​ന്നു. പ​രി​പാ​ടി​ക്കാ​യി ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്ത എ​ല്ലാ​വ​രു​ടെ​യും പ​ണം10 ദി​വ​സ​ത്തി​ന​കം തി​രി​കെ ന​ൽ​കു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി അ​റി​യി​ച്ചു.

ഈ ​വ​ർ​ഷം ജൂ​ണി​ലാ​ണ് ജ​സ്റ്റി​ൻ ബീ​ബ​റി​ന് റാം​സേ ഹ​ണ്ട് സി​ന്‍​ഡ്രോം എ​ന്ന രോ​ഗം ബാ​ധി​ച്ച​ത്. മു​ഖ​ത്തി​ന്‍റെ ഒ​രു ഭാ​ഗം ച​ലി​പ്പി​ക്കാ​നോ ക​ണ്‍​പോ​ള അ​ട​യ്ക്കാ​നോ ചി​രി​ക്കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ല്‍ എ​ത്തി​യി​രു​ന്നു.

മു​ഖ​ത്തെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു പു​റ​മേ കേ​ള്‍​വി​യെ​യും രോ​ഗം ബാ​ധി​ച്ചേ​ക്കാ​മെ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് 'ജ​സ്റ്റി​സ് വേ​ള്‍​ഡ് ടൂ​ര്‍' എ​ന്ന ലോ​ക സം​ഗീ​ത യാ​ത്ര ത​ല്‍​ക്കാ​ലം വേ​ണ്ടെ​ന്നു​വ​ച്ചു. ടൊ​റ​ന്‍റോ​യി​ലെ ആ​ദ്യ​പ​രി​പാ​ടി​ക്കു മ​ണി​ക്കൂ​റു​ക​ള്‍ മു​ന്‍​പാ​യി​രു​ന്നു ആ​രാ​ധ​ക​രെ നി​രാ​ശ​യി​ലാ​ക്കി ബീ​ബ​റി​ന്‍റെ ആ ​പ്ര​ഖ്യാ​പ​ന​വും എ​ത്തി​യ​ത്.