നങ്ങേലിയായെത്തി പത്തൊമ്പതാം നൂറ്റാണ്ടില്‍ മികച്ച പ്രകടനം കാഴ്ചവച്ച നടിയാണ് കയാദു ലോഹര്‍. ഇപ്പോഴിതാ സിനിമയില്‍ തന്റെ ആദ്യരംഗം കണ്ട് സന്തോഷ കണ്ണീര് പൊഴിക്കുന്ന കയാദുവിന്റെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പൂനൈ മോഡലായ കയാദുവിന്റെ ആദ്യ മലയാള ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്.
നടന് സെന്തില്‍ കൃഷ്ണ രാജാമണിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ബിഗ് സ്ക്രീനിൽ സ്വന്തം കഥാപാത്രമായ നങ്ങേലിയുടെ ഇൻട്രൊ സീൻ കണ്ടു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു കയാദു’, എന്നായിരുന്നു വിഡിയോയുടെ അടിക്കുറിപ്പ്.
നങ്ങേലിയെ സ്ക്രീനില്‍ കണ്ട് കരച്ചിലടക്കാനാവാതെ കയാദു; വീഡിയോ
11:04 AM Sep 15, 2022 | Deepika.com