പുതുമുഖങ്ങള്‍ ഏറെ അണിനിരന്ന ചിത്രമാണ് വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയം. ചിത്രത്തില്‍ സെല്‍വന്റെ കാമുകിയായി വേഷമിട്ട സെല്‍വി എന്ന അഞ്ജലിയും ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആദിത്യനും വിവാഹിതരനാകാന് ഒരുങ്ങുന്നു.
സൈക്കോളിജിസ്റ്റാണ് അഞ്ജലി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.
‘ഞങ്ങള്‍ പ്രണയത്തിലായതോ പ്രണയം ഞങ്ങളെ തിരഞ്ഞെടുത്തതോ?’ എന്നു കുറിച്ചുകൊണ്ടാണ് ആദിത്യനൊപ്പമുളള ചിത്രം അഞ്ജലി പങ്കുവച്ചത്. ഹൃദയം സിനിമയുടെ നിര്‍മാതാവ് വിശാഖ് ഇരുവര്‍ക്കും ആശംസ നേര്‍ന്നിട്ടുണ്ട്.
"ഹൃദയ'ത്തിലൂടെ ഹൃദയം കൈമാറി സെല്‍വിയും ജോയും
10:41 AM Sep 15, 2022 | Deepika.com