നാ​ദി​ര്‍​ഷ-ജ​യ​സൂ​ര്യ ചി​ത്രം "ഈ​ശോ' ഒ​ടി​ടി​യി​ല്‍

10:01 AM Sep 15, 2022 | Deepika.com

ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി നാ​ദി​ര്‍​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഈ​ശോ ഒ​ടി​ടി പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു. ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ല്‍ സോ​ണി ലൈ​വി​ലൂ​ടെ​യാ​ണ് ചി​ത്രം റി​ലീ​സി​നെ​ത്തു​ക. മ​ല​യാ​ളം കൂ​ടാ​തെ ഹി​ന്ദി,തെ​ലു​ങ്ക്,ക​ന്ന​ട,ത​മി​ഴ് ഭാ​ഷ​ക​ളി​ലും ചി​ത്രം റി​ലീ​സ് ചെ​യ്യും.

""വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ഞ​ങ്ങ​ളു​ടെ 'ഈ​ശോ' ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​ർ​ക്കാ​യി റി​ലീ​സ് ചെ​യ്യു​ന്നു. മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴ്, ക​ന്ന​ഡ, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ റി​ലീ​സാ​കു​ന്ന 'ഈ​ശോ' വ​രു​ന്ന​ത് ഒ.​ടി.​ടി.​പ്ലാ​റ്റ്ഫോ​മാ​യ സോണി ലൈവിലാ​ണ്.'' നാ​ദി​ർ​ഷ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

ചി​ത്ര​ത്തി​ൽ ന​മി​ത പ്ര​മോ​ദാ​ണ് നാ​യി​ക. ജാ​ഫ​ര്‍ ഇ​ടു​ക്കി, സു​രേ​ഷ് കൃ​ഷ്ണ ജോ​ണി ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ള്‍. അ​രു​ണ്‍ നാ​രാ​യ​ണ്‍ പ്രൊ​ഡ​ക്‌​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ അ​രു​ണ്‍ നാ​രാ​യ​ണ്‍ ആ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ‌

ഛായാ​ഗ്ര​ഹ​ണം റോ​ബി വ​ര്‍​ഗീ​സ് രാ​ജ്. സു​നീ​ഷ് വ​ര​നാ​ട് ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മെ​ഴു​തു​ന്നു. സു​ജേ​ഷ് ഹ​രി​യു​ടെ വ​രി​ക​ള്‍​ക്ക് നാ​ദി​ര്‍​ഷ​യാ​ണ് സം​ഗീ​തം പ​ക​രു​ന്ന​ത്.