മ​ദ​ർ തെ​രേ​സ ലി​മ​യു​ടെ ജീ​വി​ത ക​ഥ"തെ​രേ​സ ഹാ​ഡ് എ ​ഡ്രീം' പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു

09:16 AM Sep 15, 2022 | Deepika.com

ന​വോ​ത്ഥാ​ന നാ​യി​ക​യും സി​എ​സ്‌​എ​സ്‌​ടി സ​ഭാ സ്ഥാ​പ​ക​യു​മാ​യ മ​ദ​ർ തെ​രേ​സ ഓ​ഫ് സെ​ന്‍റ് റോ​സ് ഓ​ഫ് ലി​മ​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ത​യ്യാ​റാ​ക്കി​യ ചി​ത്രം തി​യ​റ്റ​റി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു.

തെ​രേ​സ ഹാ​ഡ്‌ എ ​ഡ്രീം എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. പ​ര​സ്യ​ചി​ത്ര​സം​വി​ധാ​യ​ക​നാ​യ രാ​ജു എ​ബ്ര​ഹാ​മാ​ണ്‌ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പ്ര​ശ്സ്ത സം​വി​ധാ​യ​ക​നാ​യി​രു​ന്ന ജോ​ൺ​പോ​ൾ അ​വ​സാ​ന​മാ​യി തി​ര​ക്ക​ഥ​യെ​ഴു​തി നി​ർ​മി​ച്ച ചി​ത്രം കൂ​ടി​യാ​ണ് തെ​രേ​സ ഹാ​ഡ് എ ​ഡ്രീം.

എ​റ​ണാ​കു​ളം ശ്രീ​ധ​ർ തി​യ​റ്റി​ലാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. സെ​പ്റ്റം​ബ​ർ 28വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10ന് ​ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കും.

1858ൽ ​ചെ​ന്നൈ​യി​ലാ​ണ് തെ​രേ​സ ജ​നി​ച്ച​ത്. പി​ന്നീ​ട് ത​ന്‍റെ ജീ​വി​തം സ​ന്യ​സ​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ത്തു. സ​ന്യ​സ്ത ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന​കാ​ലം കൊ​ച്ചി​യി​ലും ആ​ല​പ്പു​ഴ​യി​ലു​മാ​ണ്‌ ചെ​ല​വ​ഴി​ച്ച​ത്‌.

കൊ​ച്ചി​യു​ടെ സാ​മൂ​ഹ്യ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ വ​ലി​യ സം​ഭാ​വ​ന ന​ൽ​കി. സെ​ന്‍റ് തെ​രേ​സാ​സ്‌ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി. കൊ​ച്ചി​യി​ലെ ആ​ദ്യ​ത്തെ മെ​ഡി​ക്ക​ൽ ഷോ​പ്പും ഡി​പ്പാ​ർ​ട്‌​മെ​ന്‍റ​ൽ സ്റ്റോ​റും തൊ​ഴി​ൽ പ​രി​ശീ​ല​ന വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​വും തു​റ​ന്ന​ത്‌ മ​ദ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു.

1902ൽ ​മും​ബൈ​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ആ​ന്ധ്ര​പ്ര​ദേ​ശി​ലു​ണ്ടാ​യ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ 44-ാം വ​യ​സി​ലാ​ണ് മ​ദ​ർ വി​ട​പ​റ​ഞ്ഞ​ത്.

മ​ദ​ർ തെ​രേ​സ ലി​മ​യെ സ്ക്രീ​നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി​നി​യാ​യ ആ​ഷ്‌​ലി​യാ​ണ്. ത​മി​ഴ്ന​ട​ൻ ചാ​രു​ഹാ​സ​നും ചി​ത്ര​ത്തി​ലു​ണ്ട്. ഛായ​ഗ്ര​ഹ​ണം കി​ഷോ​ർ മ​ണി. എ​ഡി​റ്റിം​ഗ് ടി​ജോ ത​ങ്ക​ച്ച​നും ഡി​ജോ പി. ​വ​ർ​ഗീ​സും നി​ർ​വ​ഹി​ക്കു​ന്നു.