ഗോ​ള്‍​ഡ് റി​ലീ​സ് എ​ന്നാ ചേ​ട്ടാ‍? "കു​റ​ച്ചു​കൂ​ടി പ​ണി തീ​രാ​നു​ണ്ട് ബ്രോ'; ​അ​ല്‍​ഫോൺസ് പു​ത്ര​ന്‍

02:44 PM Sep 14, 2022 | Deepika.com

അ​ല്‍​ഫോ​ന്‍​സ് പു​ത്ര​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ഗോ​ള്‍​ഡി​ന്‍റെ റി​ലീ​സ് മാ​റ്റി വ​ച്ച​ത് ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ഴി​താ അ​ല്‍​ഫോ​ൺസിന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ ക​മ​ന്‍റു​മാ​യി എ​ത്തി​യ ആ​രാ​ധ​ക​ന് സംവിധായകൻ ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ന്ന​ത്.

റി​ലീ​സ് എ​ന്നാ ചേ​ട്ടാ എ​ന്ന ചോ​ദ്യ​ത്തി​ന് കു​റ​ച്ചു​കൂ​ടി ജോ​ലി തീ​രാ​നു​ണ്ട് ബ്രോ. ​കു​റ​ച്ച് സി​ ജി,കു​റ​ച്ച് മ്യൂ​സി​ക്,കു​റ​ച്ച് ക​ള​റിം​ഗ്..​കു​റ​ച്ച് അ​റ്റ കു​റ്റ പ​ണി​ക​ള്‍ ബാ​ല​ന്‍​സു​ണ്ട്. അ​ത് തീ​രു​മ്പോ​ള്‍ ത​ന്നെ ഞാ​ന്‍ തി​യ്യ​തി പ​റ​യാം.

അ​ത് വ​രെ എ​ന്നോ​ട് ക്ഷ​മി​ക്ക​ണം ബ്രോ. ​ഓ​ണം ആ​യി​രു​ന്നു തി​യ​റ്റ​റി​ല്‍ നി​ന്നും നി​ര്‍​ദേ​ശി​ച്ച തി​യ്യ​തി. പ​ക്ഷേ...​അ​ന്ന് ജോ​ലി തീ​ര്‍​ന്നി​ല്ല... വേ​വാ​ത്ത ഭ​ക്ഷ​ണം ആ​ര്‍​ക്കും ഇ​ഷ്ട​മാ​വി​ല്ല ബ്രോ. ​അ​തു​കൊ​ണ്ട് ന​ല്ലോ​ണം വെ​ന്തി​ട്ട് ത​രാം എ​ന്ന് കു​ക്കാ​യ ഞാ​ന്‍ തീ​രു​മാ​നി​ച്ചു. തി​യ്യ​തി വൈ​കു​ന്ന​തി​ല്‍ നി​ങ്ങ​ളോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്നു. അ​ല്‍​ഫോ​ൺസ് കു​റി​ച്ചു.

ഏ​ഴ് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം അ​ൽ​ഫോ​ൺ​സ് പു​ത്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഗോ​ൾ​ഡ്. ന​യ​ൻ​താ​ര​യാ​ണ് ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. ലൗ ​ആ​ക്ഷ​ൻ ഡ്രാ​മ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ന​യ​ൻ​താ​ര മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഗോ​ൾ​ഡി​നു​ണ്ട്.

ജോ​ഷി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ല്‍ പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സു​മം​ഗ​ലി ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് ന​യ​ൻ​താ​ര ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ന്‍​സ്, മാ​ജി​ക് ഫ്രെ​യിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ല്‍ പൃ​ഥ്വി​രാ​ജും ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​നും ചേ​ര്‍​ന്നാ​ണ് ചിത്രത്തിന്‍റെ നി​ര്‍​മ്മാ​ണം.