ധ്യാ​നി​ന്‍റെ അ​ഭി​മു​ഖ​ക​ൾ കേ​ട്ട് പൊ​ട്ടി​ച്ചി​രി​ക്കു​ന്ന ശ്രീ​നി​യേ​ട്ട​ൻ; ശ്രീ​നി​വാ​സ​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ളു​മാ​യി ന​ടി സ്മി​നു

11:38 AM Sep 14, 2022 | Deepika.com

ന​ട​ന്‍ ശ്രീ​നി​വാ​സ​നെ വീ​ട്ടി​ലെ​ത്തി സ​ന്ദ​ര്‍​ശി​ച്ച​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ന​ടി സ്മി​നു സി​ജോ. ശ്രീ​നി​വാ​സ​ന്‍റെ തി​രി​ച്ചു​വ​ര​വി​നാ​യി ആ​ഗ്ര​ഹി​ച്ച എ​ല്ലാ​വ​ര്‍​ക്കും സ​ന്തോ​ഷി​ക്കാ​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ട്ടോ പ​ങ്കു​വ​യ്ക്കു​ന്ന​തെ​ന്നും ചെ​റി​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ മാ​റ്റി​വ​ച്ചാ​ല്‍ അ​ദ്ദേ​ഹം പൂ​ര്‍​ണ്ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും താ​രം കു​റി​ച്ചു.

കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

ഈ ​സ​ന്തോ​ഷം എ​ന്നും മാ​യാ​തി​രി​ക്ക​ട്ടെ. ശ്രീ​നി​യേ​ട്ട​ന്‍റെ തി​രി​ച്ചു​വ​ര​വി​നാ​യി പ്രാ​ർ​ഥി​ച്ച എ​ല്ലാ​വ​ർ​ക്കും സ​ന്തോ​ഷി​ക്കാ​നും കൂ​ടി​യാ​ണ് ഈ ​ഫോ​ട്ടോ ഇ​വി​ടെ പോ​സ്റ്റ് ചെ​യ്യു​ന്ന​ത്. ചെ​റി​യ ചി​ല ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​ച്ചാ​ൽ ശ്രീ​നി​യേ​ട്ട​ൻ ഇ​ന്ന് പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണ്.

ഇ​ന്ന് ഞാ​ൻ ശ്രീ​നി​യേ​ട്ട​ന്‍റെ വീ​ട്ടി​ൽ പോ​യി. സ​ന്തോ​ഷ​ത്തോ​ടെ എ​ന്നെ കെ​ട്ടി​പ്പി​ടി​ച്ച് സ്വീ​ക​രി​ച്ച വി​മ​ലാ​ന്‍റി​യും ക​ണ്ട ഉ​ട​നെ വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ ശ്രീ​നി​യേ​ട്ട​നും, ധ്യാ​നി​ന്‍റെ ഇ​ന്‍റ​ർ​വ്യൂ ത​മാ​ശ​ക​ൾ പ​റ​യു​മ്പോ​ൾ മ​തി​മ​റ​ന്നു ചി​രി​ക്കു​ന്ന സ്നേ​ഹ​നി​ധി​ക​ളാ​യ മാ​താ​പി​താ​ക്ക​ളു​ടെ സ​ന്തോ​ഷ​വും.

ധ്യാ​ൻ ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​റ​യാ​ൻ മ​റ​ന്ന​തോ അ​തോ അ​ടു​ത്ത ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​റ​യാ​ൻ മാ​റ്റി​വ​ച്ച​തോ അ​റി​യി​ല്ല, എ​ന്താ​യാ​ലും പ​ഴ​യ ന​ർ​മ​ത്തി​ന് ഒ​ട്ടും മ​ങ്ങ​ൽ ഏ​ൽ​പി​ക്കാ​തെ, ധ്യാ​ൻ​മോ​ന്‍റെ ചെ​റു​പ്പ​കാ​ല​ത്തെ ത​മാ​ശ​ക​ളും ഇ​ട​യ്ക്ക് മാ​ത്രം കാ​ണി​ക്കു​ന്ന പ​ക്വ​ത​ക​ളും അ​ഭി​മാ​ന​ത്തോ​ടെ പ​റ​ഞ്ഞു ചി​രി​ക്കു​ന്ന ശ്രീ​നി​യേ​ട്ട​നെ​യും ശ്രീ​നി​യേ​ട്ട​ന്‍റെ​യും മ​ക്ക​ളു​ടെ​യും നി​ഴ​ലാ​യി മാ​ത്രം ജീ​വി​ക്കു​ന്ന വി​മ​ലാ​ന്‍റി​യു​ടെ​യും കൂ​ടെ ചെ​ല​വ​ഴി​ക്കാ​ൻ പ​റ്റി​യ നി​മി​ഷ​ങ്ങ​ൾ എ​ന്‍റെ ഏ​റ്റ​വും വ​ല്യ അ​ഭി​മാ​ന നി​മി​ഷ​ങ്ങ​ളാ​ണ്.



പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യി, എ​ഴു​താ​ൻ പോ​വു​ന്ന മ​ന​സ്സി​ലു​ള്ള അ​ടു​ത്ത തി​ര​ക്ക​ഥ​യെ​പ്പ​റ്റി വാ​തോ​രാ​തെ സം​സാ​രി​ച്ച ശ്രീ​നി​യേ​ട്ട​ൻ. ആ ​ക​ണ്ണു​ക​ളി​ലെ തി​ള​ക്കം, ആ​ത്മ​വി​ശ്വാ​സം അ​തു മാ​ത്രം മ​തി ന​മ്മ​ൾ മ​ല​യാ​ളി​ക​ൾ​ക്ക് ന​മ്മു​ടെ പ്രി​യ​പ്പെ​ട്ട ശ്രീ​നി​യേ​ട്ട​ന്‍റെ തി​രി​ച്ചു വ​ര​വി​ന്.


ഓ​പ്പ​റേ​ഷ​ൻ ജാ​വ, കെ​ട്ട്യോ​ളാ​ണെ​ന്‍റെ മാ​ലാ​ഖ, പ്ര​കാ​ശ​ൻ പ​റ​ക്ക​ട്ടെ തു​ട​ങ്ങി​യ​വ​യാ​ണ് സ്മി​നു സി​ജോ​യു​ടെ പ്ര​ധാ​ന സി​നി​മ​ക​ൾ.