മമ്മൂട്ടി നായകനാകുന്ന മാമാങ്കത്തിന്റെ ടീസർ പുറത്തുവിട്ടു. സാമൂതിരി ഭരണകാലഘട്ടത്തിലെ ചാവേറുകളുടെ കഥ പറയുന്ന സിനിമ സംവിധാനം ചെയ്യുന്നത് എം. പദ്മകുമാറാണ്. ഉണ്ണി മുകുന്ദൻ, അച്യുതൻ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അനു സിത്താര, കനിഹ, ഇനിയ, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് സിനിമ നിർമിക്കുന്നത്.
ചരിത്ര നായകനായി മമ്മൂട്ടി; മാമാങ്കത്തിന്റെ ടീസർ എത്തി
11:59 AM Sep 28, 2019 | Deepika.com