ലാലു അലക്സ് പ്രധാനവേഷത്തിൽ; ഇമ്പം പൂർത്തിയായി

01:55 PM Sep 13, 2022 | Deepika.com

ലാലു അലക്സ് പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. മാമ്പ്ര സിനിമാസിന്‍റെ ബാനറില്‍ ഡോ. മാത്യു മാമ്പ്ര നിര്‍മിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്.

ഒരു മുഴുനീള ഫാമിലി എന്‍റർടെയ്നറായ ചിത്രത്തിൽ ദീപക് പറമ്പോൾ, മീര വാസുദേവ്, ദര്‍ശന സുദര്‍ശന്‍ , ഇര്‍ഷാദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. കലേഷ് രാമാനന്ദ് (ഹൃദയം ഫെയിം), ദിവ്യ എം. നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നിജയ് ജയന്‍ ഛായാഗ്രഹണവും കുര്യാക്കോസ് കുടശേരില്‍ ചിത്രസംയോജനവും നിർവഹിക്കുന്നു. വിനായക് ശശികുമാറിന്‍റെ വരികൾക്ക് പി.എസ്. ജയഹരി ഈണംപകരുന്നു.