പത്തൊമ്പതാം നൂറ്റാണ്ട് സിനിമയ്ക്ക് കിട്ടുന്ന പ്രതികരണങ്ങള്‍ കണ്ട് നിര്‍വികാരനായി നടന് സിജു വില്‍സണ്‍. സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങിയതിന് ശേഷം നിറകണ്ണുകളോടെയാണ് താരം ആരാധകരിലേക്കിറങ്ങിയത്.
വിനയന് സംവിധാനം ചെയ്ത ചിത്രം സിജു വില്‍സന്റെ കരിയറിലെ തന്നെ ശക്തമായ കഥാപാത്രമായി മാറുകയാണ്. വിനയന്റെ തിരിച്ചുവരവ് എന്ന് കൂടി ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ചിത്രം കണ്ടിറങ്ങിയ സിജു വില്സന് സ്നേഹചുംബനം നല്കുന്ന ഭാര്യയുടെയും മകളുടെയും വീഡിയോയാണ് ആരാധര്‍ ആഘോഷമാക്കിയിരിക്കുന്നത്.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. 1800 കാലഘട്ടത്തിലെ തിരുവിതാംകൂർ ചരിത്രമാണ് ചിത്രം പറയുന്നത്. എം.ജയചന്ദ്രനാണ് സിനിമയുടെ സംഗീത സംവിധാനം. പശ്ചാത്തല സംഗീതം സന്തോഷ് നാരായണൻ നിർവ്വഹിക്കുന്നു.