കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് നടന് ദിലീപ്. ഭാര്യ കാവ്യ മാധവനും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പമായിരുന്നു താരത്തിന്റെ ഇത്തവണത്തെ ഓണം. മഹാലക്ഷ്മിയെ ഒക്കെത്തെടുത്തിരിക്കുന്ന മീനാക്ഷിയും ഒപ്പം ദീലീപും കാവ്യയും നില്ക്കുന്ന ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
കസവുസാരിയില്‍ കാവ്യയും മീനാക്ഷിയും ഒരുങ്ങിയപ്പോള്‍ പട്ടുപാവാട അണിഞ്ഞാണ് മഹാലക്ഷ്മി എത്തിയത്. നിരവധി പേരാണ് കുടുംബത്തിന് ആശംസകളുമായി എത്തിയത്. ദിലീപിനൊപ്പം മീനാക്ഷിയും ചിത്രം പങ്കുവച്ചിട്ടുണ്ട്.
വോയിസ് ഓഫ് സത്യനാഥന് എന്ന ചിത്രമാണ് ദിലീപിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. റാഫി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ജോജു ജോര്‍ജും പ്രധാന വേഷത്തിലെത്തുന്നു. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ദിലീപാണ് നായകന്. തമന്ന നായികയാകുന്ന ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ദിലീപിന്റെ 147-ാമത് ചിത്രം കൂടിയാകും ഇത്.