വ്യ​ത്യ​സ്ത​മാ​യ ഒ​രു പ്രചരണ യാ​ത്ര; ട്രെ​യി​നി​ല്‍ യാ​ത്ര ന​ട​ത്തി പ​ത്ത​മ്പൊ​താം നൂ​റ്റാ​ണ്ട് ടീം

03:26 PM Sep 07, 2022 | Deepika.com

എ​റ​ണാ​കു​ള​ത്ത് നി​ന്നും ക​ണ്ണൂ​രി​ലേ​ക്കു​ള്ള ഇ​ന്‍റ​ര്‍​സി​റ്റി എ​ക്‌​സ്പ്ര​സി​ല്‍ ഇ​ന്ന​ലെ യാ​ത്ര​ക്കാ​രാ​യി കു​റ​ച്ച് സി​നി​മ​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ യാ​ത്ര​ക്കാ​രാ​യി​ട്ടി​ല്ലാ​യി​രു​ന്നു അ​വ​ര്‍ എ​ത്തി​യ​ത്.

ത​ങ്ങ​ളു​ടെ പു​തി​യ ചി​ത്രം പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടിന്‍റെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്‍ സി​ജു വി​ത്സ​ണും ടി​നി ടോ​മും ന​ടി ക​യാ​ദു ലോ​ഹ​ര്‍ എ​ന്നി​വ​രാ​ണ് വ്യ​ത്യ​സ്ത​മാ​യി ഒരു യാത്ര നടത്തിയത്.​

ക​ണ്ണൂ​ര്‍ എ​ത്തു​ന്ന​ത് വ​രെ താ​ര​ങ്ങ​ള്‍ ആ​രാ​ധ​ക​രു​മാ​യി സ​മ​യം ചി​ല​വി​ട്ടു.വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഗോ​കു​ലം ഗോ​പാ​ലാ​നാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. തി​രു​വോ​ണ​ദി​ന​മാ​യ സെ​പ്റ്റം​ബ​ര്‍ എ​ട്ടി​ന് ചി​ത്രം തി​യ​റ്റ​റി​ലെ​ത്തും. ആ​റാ​ട്ടു​പു​ഴ വേ​ലാ​യു​ധ പ​ണി​ക്ക​ര്‍ എ​ന്ന ന​വോ​ത്ഥാ​ന നാ​യ​ക​നാ​യാ​ണ് സി​ജു വി​ത്സ​ണ്‍ എ​ത്തു​ന്ന​ത്.