മലയാള സിനിമയുടെ നിത്യ യൗവ്വനമായ മമ്മൂട്ടിയുടെ ജന്മദിനമാണിന്ന്. പ്രിയ താരത്തിന് ആശംസ പ്രവാഹവുമായി നിരവധി ആരാധകരാണെത്തുന്നത്. ചലചിത്ര താരം രമേഷ് പിഷാരടി മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകള് പങ്കുവച്ച് ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
സൈക്കിളില്‍ പോകുന്ന കുട്ടി മമ്മൂട്ടിയുടെ വണ്ടി കണ്ട് അദേഹത്തെ തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. മമ്മൂട്ടിയുടെ കാര്‍ ദൂരെ നിന്നും വരുന്നത് കണ്ട കുട്ടി സൈക്കിള്‍ വേഗത്തില്‍ ചവിട്ടി തന്റെ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയാണ്.
സൈക്കിള്‍ മുന്നോട്ട് പോകുമ്പോഴും ക്യാമറ പുറകോട്ട് പിടിച്ച് അവന് ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുകയാണ്. കാര്‍ അടുത്തെത്തുമ്പോള്‍ ആവശേത്തോടെ ഇക്കാ ടാറ്റാ എന്ന് പറയുകയാണ് അവന്. കാറിന്റെ വിന്‍ഡോ താഴ്ത്തി മമ്മൂട്ടി അവനെ കൈവീശികാണിക്കുന്നതുമാണ് വീഡിയോയില്‍. ശേഷം മനോഹരമായി ഒരു പുഞ്ചിരിയും മമ്മൂട്ടിയുടെ മുഖത്തുണ്ടാകുന്നു.
അകത്തും പുറത്തും സ്നേഹത്തോടെ പിറന്നാളാശംസകള്‍ എന്നാണ് വീഡിയോ പങ്കുവച്ച് പിഷാരടി കുറിച്ചത്.
മമ്മൂട്ടിക്ക് മുന്നേ സൈക്കിളില്‍ പാഞ്ഞ കൗമാരക്കാരന്; വീഡിയോ
11:23 AM Sep 07, 2022 | Deepika.com