ബ്ര​ഹ്മാ​ണ്ഡ ട്രെ​യി​ല​റു​മാ​യി പൊ​ന്നി​യ​ന്‍ സെ​ല്‍​വ​ന്‍1; വീ​ഡി​യോ

10:24 AM Sep 07, 2022 | Deepika.com

മ​ണി​ര​ത്‌​ന​ത്തിന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ന്‍ ഒ​ന്നാം ഭാ​ഗ​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. വ​ന്‍ താ​ര​നി​ര​യു​മാ​യാ​ണ് ചി​ത്രം ഒരുങ്ങുന്നത്. വി​ക്രം,ജ​യം​ര​വി,ജ​യ​റാം,കാ​ര്‍​ത്തി,ഐ​ശ്വ​ര്യ റാ​യ്,തൃ​ഷ,ഐ​ശ്വ​ര്യ ല​ക്ഷ്മി തു​ട​ങ്ങി നി​ര​വ​ധി മു​ന്‍​നി​ര താ​ര​ങ്ങ​ള്‍ ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. യു​ദ്ധ​രം​ഗ​ങ്ങ​ളും വ​ന്‍ സെ​റ്റു​മാ​ണ് ട്രെ​യി​ല​റി​ന്‍റെ ആ​ക​ര്‍​ഷ​ണം.

പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ എ​ന്ന സി​നി​മ​യു​ടെ ടൈ​റ്റി​ൽ ക​ഥാ​പാ​ത്രം രാ​ജ രാ​ജ ചോ​ഴ​നാ​യാ​ണ് ജ​യം ര​വി അ​ഭി​ന​യി​ക്കു​ന്ന​ത്. ആ​ദി​ത്യ ക​രി​കാ​ലന്‍റെ ഇ​ള​യ​സ​ഹോ​ദ​ര​നാ​ണ് അ​രു​ൾ​മൊ​ഴി വ​ർ​മ​നെ​ന്ന രാ​ജ രാ​ജ ചോ​ഴ​ൻ.

ആ​ദി​ത്യ ക​രി​കാ​ല​നാ​യി എ​ത്തു​ന്ന വി​ക്രം, വ​ന്തി​യ തേ​വ​ൻ എ​ന്ന കാ​ർ​ത്തി, ന​ന്ദി​നി രാ​ജ​കു​മാ​രി​യാ​യ ഐ​ശ്വ​ര്യ റാ​യി, കു​ന്ദ​വൈ രാ​ഞ്ജി തൃ​ഷ എ​ന്നി​വ​രാ​ണ് മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ൾ.

ക​ല്‍​ക്കി കൃ​ഷ്ണ​മൂ​ര്‍​ത്തി​യു​ടെ പൊ​ന്നി​യ​ൻ സെ​ൽ​വ​ൻ എ​ന്ന ത​മി​ഴ് നോ​വ​ലി​നെ ആ​ധാ​ര​മാ​ക്കി​യാ​ണ് സി​നി​മ ഒ​രു​ങ്ങു​ന്ന​ത്. ചോ​ള രാ​ജാ​വാ​യി​രു​ന്ന അ​രു​ൾ​മൊ​ഴി വ​ർ​മ​നെ (രാ​ജ​രാ​ജ ചോ​ള​ൻ ഒ​ന്നാ​മ​ൻ) കു​റി​ച്ചു​ള്ള​താ​ണ് 2400 പേ​ജു​ള്ള ​നോ​വ​ൽ.