മോഹന്‍ലാലിന്റെ ആദ്യ സംവിധാനത്തിലൊരുങ്ങുന്ന ബറോസ് സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ച് നടന്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്നും രാജ്യാന്തര നിലവാരത്തിലൊരുക്കുന്ന ചിത്രമാണ് ബറോസെന്നും മോഹന്‍ലാല്‍ പറയുന്നു. ആശീര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.
ഫാന്റസി ത്രീ ഡി ചിത്രമായാണ് ബറോസ് ഒരുക്കുന്നത്. പീരിയോഡിക് ചിത്രം കൂടിയാണിത്. കാത്തിരിപ്പിന്റെയും വിശ്വാസത്തിന്റെയും സന്ദേശമുള്ള ചിത്രമായിരിക്കും ഇത്. ബറോസിന്റെ വിജയമനുസരിച്ചാണ് ഭാവിയിലെ ചിത്രങ്ങൾ പ്ലാൻ ചെയ്യുക. ഒരു വിഷ്വൽ ട്രീറ്റ് തന്നെയാകും ബറോസ്. ചിത്രം ഈ വര്‍ഷം സെന്‍സര്‍ ചെയ്യാനാണ് ഞങ്ങളുടെ ശ്രമം.
പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളില്‍ പലതും വിദേശത്താണ് നടക്കുന്നത്. തായ്ലന്‍ഡിലും ഇന്ത്യയിലും ജോലികൾ പുരോഗമിക്കുകയാണ്. മിക്സിങ് ലോസ് ആഞ്ചല്‍സിലുമാണ് നടക്കുന്നത്. സംഗീതത്തിന് വലിയ പ്രാധാന്യമാണ് സിനിമയില്‍. ഈ വര്‍ഷം സെന്‍സര്‍ ചെയ്യാന്‍ പറ്റിയാല്‍ അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ സിനിമ കൊണ്ടുവരും.
ഒരുപാട് സ്ഥലങ്ങളിൽ ഷൂട്ട് ചെയ്യേണ്ട സിനിമയായിരുന്നു. പോർച്ചുഗല്‍ ഒക്കെ ലൊക്കേഷൻ ഉണ്ടായിരുന്നു. പക്ഷേ അത് നടന്നില്ല. ആ ഭാഗങ്ങളൊക്കെ മദ്രാസിലാണ് ഷൂട്ട് ചെയ്തത്.’’–മോഹൻലാൽ പറഞ്ഞു.