ടി​നി​യെ ക​ണ്ടാ​ല്‍ കൊ​ല്ലാ​നു​ള്ള ദേ​ഷ്യ​മു​ണ്ട്, അ​തി​ലും ദേ​ഷ്യം പി​ഷാ​ര​ടി​യോ​ട്: ബാ​ല പ​റ​യു​ന്നു

11:01 AM Sep 05, 2022 | Deepika.com

ന​ട​ന്‍ ബാ​ല​യു​ടെ ര​സ​ക​ര​മാ​യ ഓ​ര്‍​മ പ​ങ്കു​വ​ച്ച ടി​നി ടോ​മി​ന്‍റെ​യും ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ​യും വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു. ബാ​ല​യു​ടെ ശൈ​ലി​യി​ല്‍ ടി​നി ടോം ​അ​വ​ത​രി​പ്പി​ച്ച കാ​ര്യ​ങ്ങ​ള്‍ ട്രോ​ള​ന്‍​മാ​ര്‍ ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്തു.

ഇ​പ്പോ​ള്‍ വി​ഷ​യ​ത്തി​ല്‍ ആ​ദ്യ​മാ​യി പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് താ​രം. വൈ​റ​ലാ​യ സം​ഭ​വ​ത്തി​ല്‍ താ​ന്‍ അ​ത്ര​യ്ക്ക് സ​ന്തു​ഷ്ട​ന​ല്ലെ​ന്ന് ബാ​ല പ​റ​ഞ്ഞു. നേ​രി​ല്‍ ക​ണ്ടാ​ല്‍ ടി​നി ടോ​മി​നെ കൊ​ല്ലാ​നു​ള്ള ദേ​ഷ്യ​മു​ണ്ടെ​ന്നും താ​രം ടി​വി ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.

‘‘എ​നി​ക്ക് അ​ത്ര സ​ന്തോ​ഷ​മൊ​ന്നു​മി​ല്ല. ശ​രി​ക്കും നേ​രി​ട്ട് ക​ണ്ടാ​ല്‍ നി​ങ്ങ​ളെ കൊ​ല്ലാ​നു​ള്ള ദേ​ഷ്യ​മു​ണ്ട്. എ​യ​ര്‍​പോ​ര്‍​ട്ട് മു​ത​ല്‍ എ​ല്ലാ​യി​ട​ത്തും ആ​ളു​ക​ള്‍ ലൈം ​ടീ​യെ കു​റി​ച്ചാ​ണ് സം​സാ​രി​ക്കു​ന്ന​ത്. ക​ത്തി എ​ടു​ത്ത് കു​ത്തി​യി​ട്ട് ടി​നി ഇ​പ്പോ​ള്‍ ട്രീ​റ്റ്‌​മെ​ന്‍റ് ചെ​യ്യു​ക​യാ​ണ്. ടി​നി എ​ന്നെ വി​ളി​ച്ചു. അ​പ്പോ​ൾ ഞാ​ന്‍ ഭ​യ​ങ്ക​ര ദേ​ഷ്യ​ത്തി​ലാ​യി​രു​ന്നു.

ടി​നി​യേ​ക്കാ​ള്‍ എ​നി​ക്ക് ദേ​ഷ്യം തോ​ന്നു​ന്ന​ത് ര​മേ​ഷ് പി​ഷാ​ര​ടി​യോ​ടാ​ണ്. എ​നി​ക്ക് അ​റി​യാം കോ​മ​ഡി​ക്ക് വേ​ണ്ടി നി​ങ്ങ​ള്‍ ക​ള്ള​ത്ത​രം പ​റ​യു​ക​യാ​ണെ​ന്ന്. അ​പ്പോ​ള്‍ പി​ഷാ​ര​ടി സ​ത്യ​മെ​ന്ന പോ​ലെ ഒ​രു റി​യാ​ക്‌​ഷ​ൻ കൊ​ടു​ക്കു​ന്നു​ണ്ട്. ആ​രെ ആ​ദ്യം കൊ​ല്ല​ണം എ​ന്ന സം​ശ​യ​മു​ണ്ട്.

ടി​നി പ​റ​ഞ്ഞ​ത് എ​നി​ക്ക് ഒ​ട്ടും ഇ​ഷ്ട​മാ​യി​ല്ല. സൈ​ബ​ര്‍ ആ​ക്ര​മ​ണം ഏ​റ്റ​വും കൂ​ടു​ത​ൽ ന​ട​ത്തു​ന്ന​ത് എ​ന്‍റെ മേ​ലാ​ണ്. ഇ​വി​ടെ ഇ​രു​ന്നു കാ​ണു​മ്പോ​ള്‍ ചി​ല​പ്പോ​ള്‍ നിങ്ങൾക്ക് മ​ന​സി​ലാ​കി​ല്ല. സ​ത്യ​ത്തി​ല്‍ എ​ല്ലാ​വ​ര്‍​ക്കും സൈ​ബ​ര്‍ അ​റ്റാ​ക്ക് കി​ട്ടു​ന്നു​ണ്ട്. എ​ന്താ​യാ​ലും ഈ ​ഓ​ണം ചെ​ന്നൈ​യി​ല്‍ ത​ന്നെ നി​ല്‍​ക്കാ​നാ​ണ് ഞാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ഇ​പ്പോ​ള്‍ ഞാ​ന്‍ ഫെ​യ്സ്ബു​ക്കി​ല്‍ എ​ല്ലാ​വ​ര്‍​ക്കും എ​ന്‍റെ ഹൃ​ദ​യം നി​റ​ഞ്ഞ ഓ​ണാ​ശം​സ​ക​ള്‍ എ​ന്ന് പ​റ​ഞ്ഞാ​ല്‍ എ​നി​ക്ക് തി​രി​ച്ചു​കി​ട്ടാ​ന്‍ പോ​കു​ന്ന​ത്, നാ​ൻ പൃ​ഥ്വി​രാ​ജ്, അ​നൂ​പ് മേ​നോ​ന്‍, ഉ​ണ്ണി മു​കു​ന്ദ​ന്‍, ലൈം ​ടീ’ എ​ന്നാ​യി​രി​ക്കും.

അ​തി​നേ​ക്കാ​ളും ന​ല്ല​ത് ഞാ​ന്‍ ചെ​ന്നൈ​യി​ലാ​യി​രി​ക്കു​ന്ന​താ​ണ്. എ​ന്‍റെ ഓ​ണം ന​ശി​പ്പി​ച്ച ടി​നി ടോ​മി​ന് വ​ള​രെ വ​ള​രെ ന​ന്ദി. ഞാ​ന്‍ അ​ടു​ത്ത കൊ​ല്ലം ടി​നി ചെ​യ്ത​ത് പോ​ലെ പോ​ലെ മി​മി​ക്രി കാ​ണി​ച്ച് നി​ങ്ങ​ളു​ടെ ഓ​ണം ഞാ​ന്‍ കു​ള​മാ​ക്കും.’’–​ബാ​ല പ​റ​ഞ്ഞു.